Road Rules | വാഹനാപകട കാരണങ്ങളും നിയമപ്രശ്നങ്ങളും അറിഞ്ഞിരിക്കണം: ഹയര്‍സെകന്‍ഡറി വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തില്‍ റോഡ് നിയമങ്ങളും; പരീക്ഷ പാസായാല്‍ ഇനി ലേണേഴ്സ് ലൈസന്‍സ് എടുക്കണ്ട!


തിരുവനന്തപുരം: (www.kvartha.com) ലൈസന്‍സ് എടുക്കുന്നതിന് മുന്‍പ് വാഹനാപകട കാരണങ്ങളും നിയമപ്രശ്നങ്ങളും അറിഞ്ഞിരിക്കണമെന്നത് മുന്‍നിര്‍ത്തി റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ ഉള്‍പെടുത്താന്‍ തീരുമാനമായി. 

റോഡ് നിയമങ്ങള്‍, മാര്‍കിംഗുകള്‍, സൈനുകള്‍ എന്നിവയും വാഹനാപകട കാരണങ്ങളും നിയമപ്രശ്നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉള്‍പെടെ മോടോര്‍ വാഹന സംബന്ധമായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം തയ്യാറാക്കിയിരിക്കുകയാണ് മോടോര്‍ വാഹന വകുപ്പ്.

ഹയര്‍ സെകന്‍ഡറി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തി മോടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം സെപ്റ്റംബര്‍ 28 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കി പ്രകാശനം പ്രകാശനം ചെയ്യും. സെക്രടേറിയറ്റിലെ പി ആര്‍ ചേമ്പറിലായിരിക്കും പ്രകാശന ചടങ്ങ്.

News,Kerala,State,Thiruvananthapuram,Education,Students,Traffic,Traffic Law,Road,Top-Headlines,Driving Licence, Road rules for students in higher secondary text books


പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനാല്‍ ഹയര്‍ സെകന്‍ഡറി പരീക്ഷ പാസായി ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ പ്രത്യേക ലേണേഴ്സ് ലൈസന്‍സ് എടുക്കേണ്ടി വരില്ല.  കേന്ദ്ര മോടോര്‍ വാഹന നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്താന്‍ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും.

ഇത്തരത്തില്‍ രാജ്യത്തുതന്നെ ആദ്യമായി തയ്യാറാക്കിയിട്ടുള്ള പുസ്തകം പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്‍കുന്നതിനും മോടോര്‍ വാഹന വകുപ്പ് സംവിധാനം ഒരുക്കും.

Keywords: News,Kerala,State,Thiruvananthapuram,Education,Students,Traffic,Traffic Law,Road,Top-Headlines,Driving Licence, Road rules for students in higher secondary text books 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?