Congress President | കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ട്വിസ്റ്റ്; 'അപേക്ഷ സമർപിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മല്ലികാർജുൻ ഖാർഗെ ഹൈകമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കും'
ന്യൂഡെൽഹി: (www.kvartha.com) പാർടി ഹൈകമാൻഡിന്റെ പിന്തുണയുള്ള സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെ മത്സരിക്കുമെന്ന് റിപോർട്. 'ഒരാൾക്ക് ഒരു പദവി' ചട്ടം അനുസരിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം അദ്ദേഹം രാജിവയ്ക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപോർട് ചെയ്തു.
ഒക്‌ടോബർ 17ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ദിഗ്‌വിജയ സിംഗ്, ശശി തരൂർ എന്നിവർക്കൊപ്പം മൂന്നാം സ്ഥാനാർഥിയായി ഖാർഗെ വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപിക്കുമെന്നാണ് വിവരം. അപേക്ഷ നൽകേണ്ട അവസാന ദിവസമായ വെള്ളിയാഴ്ച തരൂരും ദിഗ്‌വിജയ സിംഗും നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപേക്ഷകൾ ലഭിക്കേണ്ട അവസാന സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയാണ്.
തങ്ങൾ നിഷ്പക്ഷത പാലിക്കുമെന്ന് ഗാന്ധി കുടുംബം പറഞ്ഞിട്ടും മത്സരത്തിൽ പങ്കെടുക്കാനുള്ള ഹൈകമാൻഡിന്റെ തീരുമാനം മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വ്യാഴാഴ്ച രാത്രി ഖാർഗെയെ അറിയിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഡെൽഹിയിൽ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അശോക് ഗെഹ്ലോട്ട് മത്സരത്തിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്നാണ് പുതിയ പേരുകൾ പുറത്തുവന്നത്.
Powered by Info News For You

Keywords: Congress' Official Choice? Mallikarjun Kharge Makes Last-Minute Entry, National,News,newdelhi,Top-Headlines,Congress,Politics,Politicalparty,Report.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment