Free Ration | കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ 3 മാസം കൂടി നീട്ടാന്‍ തീരുമാനം
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (PMGKAY) മൂന്ന് മാസം കൂടി നീട്ടാന്‍ തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഡിസംബര്‍ വരെയായി 80 കോടിയോളം പേര്‍ക്ക് 122 ലക്ഷം മെട്രിക് ടണ്‍ ധാന്യം നല്‍കും. 44,762 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ 41 ലക്ഷം കാര്‍ഡുകളിലായി 1.52 കോടി ഗുണഭോക്താക്കളുണ്ട്. കാര്‍ഡിന് മാസം അഞ്ച് കിലോ അരി വീതമാണ് ലഭിക്കുന്നത്. കേരളം, രാജസ്താന്‍, ഗുജറാത് തുടങ്ങി പല സംസ്ഥാനങ്ങളും പദ്ധതി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് മറികടന്നാണു തീരുമാനം.
Keywords: News, National, Ration shop, Food, Central Government, Decided to extend the center's free ration for another 3 months.
Powered by Info News For You

Comments
Post a Comment