പോലീസ് പിന്തുടര്‍ന്നതോടെ ഒളിച്ചോടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ചെന്നൈയിലെ പോലീസ് സ്റ്റേഷനു സമീപമെത്തിച്ച് മെക്കാനിക്ക് മുങ്ങി

രാജപുരം: (www.kasargodvartha.com 31.10.2018) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായി സ്ഥലം വിട്ട തമിഴ്‌നാട് സ്വദേശിയായ മെക്കാനിക്ക് പോലീസ് പിന്തുടര്‍ന്നതോടെ വിദ്യാര്‍ത്ഥിനിയെ ചെന്നൈ പോലീസ് സ്റ്റേഷനു സമീപമെത്തിച്ച് മുങ്ങി. നാലു ദിവസം മുമ്പാണ് രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പെണ്‍കുട്ടിയെ കാണാതായത്. പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ പാണത്തൂരില്‍ ജോലി ചെയ്തുവന്നിരുന്ന തമിഴ്‌നാട് സ്വദേശിയെയും കാണാതായതായി വ്യക്തമായി.

Rajapuram, Kasaragod, News, Police, Student, Girl, Missing, Escaped, Chennai, Man escaped after leaving lover in Police Station

ഇതോടെ ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയില്‍ ഉള്ളതായി വിവരം ലഭിച്ചത്. പോലീസ് പിന്തുടര്‍ന്നതോടെ ഇയാള്‍ പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച് മുങ്ങുകയായിരുന്നു. ബുധനാഴ്ച രാവിലെ പെണ്‍കുട്ടിയെ രാജപുരം സ്റ്റേഷനിലെത്തിച്ച് കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പാണത്തൂരില്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു തമിഴ്‌നാട് സ്വദേശി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rajapuram, Kasaragod, News, Police, Student, Girl, Missing, Escaped, Chennai, Man escaped after leaving lover in Police Station


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?