കലക്ട്രേറ്റിനു സമീപത്തെ ടവറില്‍ കയറി ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി; ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ജീവനൊടുക്കുമെന്ന് പരാതിക്കാരൻ കാസര്‍കോട് വാര്‍ത്തയോട്

കാസര്‍കോട്: (www.kasargodvartha.com 01.11.2018) സ്ഥലംസംബന്ധമായ പ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം ആവശ്യപ്പെട്ട് കലക്ട്രേറ്റിനു മുന്നിലെ മൊബൈല്‍ ടവറില്‍ കയറി ഭിന്നശേഷിക്കാരനായ ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി. വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ ടവറില്‍ കയറി ആത്മഹത്യ ചെയ്യുമെന്ന് അധികൃതരെ അറിയിച്ചിരിക്കുന്നത്. കാറഡുക്ക നെല്ലിയടുക്ക സ്വദേശിയായ പി കെ മോഹന്‍ദാസ് (64) ആണ് ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. മോഹന്‍ദാസ് ജില്ലാ കലക്ടറുമായി സംസാരിച്ചെങ്കിലും രേഖാമൂലം പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. കാസര്‍കോട് വാര്‍ത്തയുമായി മോഹന്‍ദാസ് ഫോണില്‍ സംസാരിച്ചു.

24 മണിക്കൂറിനുള്ളില്‍ തന്റെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ടവറിനു മുകളില്‍ നിന്നും ചാടിമരിക്കുമെന്നാണ് മോഹന്‍ദാസ് പറയുന്നത്. വാഹനാപകടത്തില്‍പെട്ട് 75 ശതമാനം ഡിസെബിലിറ്റിയുള്ള വ്യക്തിയാണ് മോഹന്‍ദാസ്. ജില്ലാ കോടതിയുടെ സ്റ്റേ ലംഘിച്ച് കോടതിയലക്ഷ്യം കാട്ടി പരസ്യ ലേല വില്‍പന നടത്തി ദാമോദരന്‍ എന്നവരില്‍ നിന്നും ആദ്യഗഡു സംഖ്യ കൈപറ്റി വിട്ടുകൊടുത്ത് സമര്‍പിച്ചിരിക്കുന്ന സ്‌കെച്ച് പ്രകാരമുള്ള കാറഡുക്ക വില്ലേജിലെ സബ്ഡിവിഷണല്‍ സര്‍വ്വേ ബാലന്‍സ് ലാന്‍ഡ് 181/1ബി1സി സര്‍വ്വേ നമ്പറില്‍പെട്ട ഒരു സെന്റ് സ്ഥലവും ബാക്കി അര സെന്റ് സ്ഥലവും തിരികെ ഏല്‍പിക്കുക, ഒരു സെന്റ് സ്ഥലത്തിന് അവകാശ രേഖ നല്‍കുക, ഈ 1.5 സെന്റ് സ്ഥലം എതിര്‍കക്ഷികളില്‍ നിന്നും വിടുവിച്ചു നല്‍കുക. ഈ ക്രൂരകൃത്യം മൂലം തങ്ങള്‍ അനുഭവിച്ച കഷ്ടതകള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, 1969 മുതല്‍ തങ്ങളുടെ കൈവശം ഇരിക്കുന്നതും സര്‍ട്ടിഫൈഡ് സ്‌കെച്ച് പ്രകാരമുള്ളതും വ്യക്തമായ അതിരടയാളമുള്ളതും ചേര്‍ന്ന് കിടക്കുന്ന നീര്‍ച്ചാല്‍ വില്ലേജ് സബ് ഡിവിഷണല്‍ പരിധിയിലെ 114 സെന്റ് സ്ഥലം പൂര്‍ണ്ണമായും ഉമസ്ഥതയിലാക്കി നല്‍കണം. എന്നാല്‍ ഇതില്‍ 18 സെന്റ് സ്ഥലം മാത്രമേ പട്ടയത്തില്‍ ചേര്‍ത്തിട്ടുള്ളൂ. ഇങ്ങനെ സംഭവിച്ചത് റവന്യൂ അധികാരികളുടെ പിഴവാണ്. സ്‌കെച്ച് പ്രകാരമുള്ളതും കൈവശം ഇരിക്കുന്നതുമായ 1അ15 സ്ഥലത്തിന്റെ വിസ്തീര്‍ണം 37.90 സെന്റാണ്. ഈ പിഴവ് തിരുത്തുക, തങ്ങളുടെ കൈവശം ഇരിക്കുന്ന 96.23 സെന്റ് സ്ഥലം പതിച്ചുനല്‍കുക, കാറഡുക്ക വില്ലേജിലെ ബാബു എന്നയാള്‍ 30 സെന്റില്‍ നിന്നും തങ്ങള്‍ക്ക് വില്‍പന നടത്തിയ അഞ്ച് സെന്റ് സ്ഥലത്തിന്റെയും ഈ സ്ഥലത്തിലേക്കുള്ള റോഡിന്റെയും അതിരുകള്‍ നിര്‍ണ്ണയിച്ചു നല്‍കുക, സ്ഥലവും റോഡും കൈയ്യേറിയവരില്‍ നിന്നും വിടുവിച്ചുനല്‍കുക തുടങ്ങിയവയാണ് മോഹന്‍ദാസിന്റെ ആവശ്യങ്ങള്‍.

ഈ പരാതകളുമായി 500 ലധികം തവണ നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയതായും തനിക്ക് നീതി കിട്ടുവരെ പോരാട്ടം തുടരുമെന്നും മോഹന്‍ദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇയാള്‍ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് ഫയര്‍ഫോഴ്സിനെയും പോലീസിനെയും അധികൃതരെയും കുഴക്കിയിരിക്കുകയാണ്. താലൂക്ക് ഓഫീസറടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ അനുനയ ശ്രമം തുടരുകയാണ്. റവന്യു അധികൃതരും ഫയര്‍ഫോഴ്‌സും പോലീസും ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന കത്ത് ടവറിന് മുകളിലുള്ള മോഹന്‍ദാസിനെ വായിച്ച് കേള്‍പ്പിച്ചു. എല്ലാ ആവശ്യങ്ങളും അംഗീകരിക്കാത്തതിനാല്‍ വഴങ്ങിയില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Threatening, complaint, Collectorate, Suicide Threatening by Complainant in Collectorate
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?