മുജീബിനെ മരണം തട്ടിയെടുത്തത് ഉറൂസ് പ്രഭാഷണം കേട്ട് തിരിച്ചുവരുന്നതിനിടെ

കാസര്‍കോട്: (www.kasargodvartha.com 01.11.2018) ദേശീയപാതയില്‍ കറന്തക്കാട് വെച്ച് സ്‌കൂട്ടറില്‍ ലോറിയിടിച്ച് മരിച്ച തളങ്കര ഖാസിലൈനിലെ മുജീബ് റഹ് മാനെ മരണം തട്ടിയെടുത്തത് കുമ്പളയില്‍ ഉറൂസ് പ്രഭാഷണം കേട്ട് മടങ്ങിവരുന്നതിനിടെ. കുമ്പള മഖാം ഉറൂസില്‍ ബുധനാഴ്ച രാത്രി നൗഷാദ് ബാഖവിയായിരുന്നു പ്രഭാഷണം നടത്തിയത്. ഈ പ്രഭാഷണം കേട്ട് തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മുജീബ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിച്ചത്.

ഉളിയത്തടുക്ക വഴിയാണ് മുജീബ് വന്നത്. തുടര്‍ന്ന് കറന്തക്കാട് ദേശീയപാതയിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ ഓടിച്ചുപോയി. ലോറി കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തളങ്കര ഖാസി ലൈനിലെ പരേതനായ ഇബ്രാഹിം ഊദ് - ബീവി ദമ്പതികളുടെ മകനാണ് മുജീബ് റഹ് മാന്‍. കാസര്‍കോട് പുതിയ ബസ്റ്റാന്റിഡിന് സമീപത്തെ ബിഗ്ഗ് ബസാര്‍ ഷോപ്പിംഗ് മാളില്‍ ഫാന്‍സി കട നടത്തിവന്നിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: മുഫീദ്, മുര്‍ഷിദ്, ഫാത്വിമ.

Related News:
സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഫാന്‍സി കടയുടമയായ യുവാവിന് ദാരുണാന്ത്യം; അപകടം വരുത്തിയ ലോറിനിര്‍ത്താതെ പോയി



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Thalangara, Scooter, Mujeeb's death after hearing Islamic preaching
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?