പ്രളയ ദുരിതത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രം സഹായമെത്തിക്കാന്‍ ആഹ്വാനം ചെയ്ത എഴുത്തുകാരന് ജെ.എന്‍.യുവില്‍ പ്രൊഫസര്‍ നിയമനം
ന്യൂഡല്‍ഹി (www.evisionnews.co): ഇന്തോ അമേരിക്കന്‍ എഴുത്തുകാരനും തീവ്ര ഹിന്ദുത്വവാദിയുമായ രാജീവ് മല്‍ഹോത്രയെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) ഓണററി വിസിറ്റിംഗ് പ്രൊഫസറായി നിയമിച്ചു. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിലാണു നിയമനം. നവംബര്‍ രണ്ടിന് താന്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ക്ലാസ് നല്‍കുമെന്ന് മല്‍ഹോത്ര ട്വീറ്റ് ചെയ്തു.
കേരളം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്പോള്‍ വര്‍ഗീയ പ്രസ്താവനയുമായി രംഗത്ത് വന്ന ആളാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്നായ ജെ.എന്‍.യുവില്‍ ക്ലാസെടുക്കാന്‍ എത്തുന്നത്. പ്രളയദുരിതത്തില്‍ നിന്ന് കര കയറാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആളുകള്‍ കേരളത്തെ സഹായിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു മല്‍ഹോത്രയുടെ വര്‍ഗീയ പരാമര്‍ശം.
കേരളത്തിലെ ഹിന്ദുക്കള്‍ക്ക് മാത്രം സംഭാവന നല്‍കണമെന്നും മുസ്ലിംകളും ക്രിസ്ത്യാനികളും അവരുടെ ആളുകള്‍ക്കായി ധനസമാഹരണം നടത്തുന്നുണ്ടെന്നുമായിരുന്നു മല്‍ഹോത്രയുടെ ട്വീറ്റ്. ഇതിനെതിരെ രാജ്യവ്യാപകമായി തന്നെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Powered by Info News For You

Comments
Post a Comment