ടവറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ ഫയര്‍ഫോഴ്‌സ് തന്ത്രപൂര്‍വ്വം താഴെയിറക്കി; ഇയാള്‍ നേരത്തെ മരത്തില്‍ കയറിയും ആത്മഹത്യ മുഴക്കി

കാസര്‍കോട്: (www.kasargodvartha.com 01.11.2018) ടവറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ നേരത്തെ മരത്തില്‍ കയറിയും ആത്മഹത്യ മുഴക്കിയിരുന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാറഡുക്ക നെല്ലിയടുക്ക സ്വദേശിയായ പി കെ മോഹന്‍ദാസ് (64) ആണ് വ്യാഴാഴ്ച രാവിലെ കാസര്‍കോട് കലക്ട്രേറ്റിനു സമീപത്തെ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തന്ത്രപൂര്‍വ്വം താഴെയിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ നെല്ലിയടുക്കയിലെ ഒരു മരത്തില്‍ കയറിയാണ് ഇയാള്‍ ആത്മഹത്യ മുഴക്കിയത്. അന്ന് ഫയര്‍ഫോഴ്‌സ് ഇടപെട്ട് താഴെയിറക്കുകയായിരുന്നു. സ്ഥലംസംബന്ധമായ പ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം ആവശ്യപ്പെട്ടാണ് കലക്ട്രേറ്റിനു മുന്നിലെ മൊബൈല്‍ ടവറില്‍ കയറി ഭിന്നശേഷിക്കാരനായ ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇത് ഫയര്‍ഫോഴ്സിനെയും പോലീസിനെയും അധികൃതരെയും കുഴക്കിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന കത്ത് ടവറിന് മുകളിലുള്ള മോഹന്‍ദാസിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വായിച്ച് കേള്‍പ്പിച്ചെങ്കിലും എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ താഴെയിറങ്ങില്ലെന്നായിരുന്നു വെളിപ്പെടുത്തിയത്. ഇതോടെയാണ് തന്ത്രപൂര്‍വ്വം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ടവറിന് മുകളില്‍ കയറി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Collectorate, Threatening, suicide, Suicide threat; man rescued by Fire Force
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?