വെള്ളം ചൂടാക്കുന്നതിനിടെ ഷര്‍ട്ടിലേക്ക് തീപടര്‍ന്ന് കൂലിതൊഴിലാളിക്ക് പൊള്ളലേറ്റു

കാഞ്ഞങ്ങാട്: (www.kasargodvartha.com 31/10/2018) വീട്ടില്‍ തനിച്ച് താമസിക്കുന്ന കൂലിതൊഴിലാളിയായ മധ്യവയസ്‌കന് തീപൊള്ളലേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കണ്ണനാ(45)ണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അടുപ്പില്‍ വെള്ളം ചൂടാക്കുന്നതിനിടയില്‍ മണ്ണെണ്ണ വിളക്കില്‍ നിന്നും ഷര്‍ട്ടിന് തീ പിടിക്കുകയായിരുന്നു.

ദേഹമാസകലം പൊള്ളലേറ്റ കണ്ണനെ ബന്ധുക്കള്‍ ഉടന്‍ തന്നെ വെള്ളരിക്കുണ്ട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രുഷ നല്‍കിയ ശേഷം ജില്ലാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Top-Headlines, Kanhangad, kasaragod, Kerala, District-Hospital, Man hospitalized after burn injury

Keywords: Top-Headlines, Kanhangad, kasaragod, Kerala, District-Hospital, Man hospitalized after burn injury


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?