തോക്കും പട്ടാളവേഷവുമായി കാടിറങ്ങി യുവാവ്; പേടിച്ചരണ്ട പത്രവില്‍പനക്കാരന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി, വിവരമറിഞ്ഞ് പോലീസിലെത്തി പിടികൂടി, ചോദ്യം ചെയ്യലില്‍ യുവാവ് വെളിപ്പെടുത്തിയത് ഇങ്ങനെ

പരപ്പ:(www.kasargodvartha.com 31/10/2018) തോക്കും പട്ടാളവേഷവുമായി കാടിറങ്ങി യുവാവിനെ കണ്ട് പേടിച്ചരണ്ട പത്രവില്‍പനക്കാരന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി. ഇതോടെ വിവരമറിഞ്ഞ് പോലീസിലെത്തി പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ ബിരിക്കുളത്ത് വെച്ചാണ് സംഭവം. പത്രവില്‍പ്പനക്കാരനായ സായൂജ്, നാട്ടുകാരനായ വി കെ രാമകൃഷ്ണന്‍ എന്നിവരാണ് പട്ടാളവേഷധാരിയായ യുവാവിനെ കണ്ടത്.

മാവോയിസ്റ്റ് ആണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബാലകൃഷ്ണന്‍, വെള്ളരിക്കുണ്ട് എസ്ഐ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സ്പെഷ്യല്‍ ബ്രാഞ്ചും സ്ഥലത്തേക്ക് കുതിച്ചെത്തി. ഒടുവില്‍ തോക്കുമായി പട്ടാള വേഷത്തില്‍ യുവാവിനെ പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ ബിരിക്കുളം സ്വദേശിയായ ഷൈജുവാണ് ഇതെന്ന് തിരിച്ചറിഞ്ഞു. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കുരങ്ങുകളെ വിരട്ടിയോടിക്കാന്‍ എയര്‍ഗണ്ണുമായി കാട്ടിലേക്ക് പോയതാണെന്ന് ഷൈജു പോലീസിന് മൊഴി നല്‍കി.

ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ ഇന്റലിജന്‍സിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Photo: File

Top-Headlines, parappa, Kasaragod, Kerala, Police,Youth found in Maoist Dress; held by Police


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, parappa, Kasaragod, Kerala, Police,Youth found in Maoist Dress; held by Police



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?