റിയാസ് മൗലവി വധം: 9 സാക്ഷികളെ കൂടി കൂട്ടിച്ചേര്‍ത്തു, വിചാരണ ഡിസംബര്‍ മൂന്നിന് പുനരാരംഭിക്കും

കാസര്‍കോട്:(www.kasargodvartha.com 31/10/2018) പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് മുഅദ്ദിനും കുടക് സ്വദേശിയുമായ റിയാസ് മൗലവി വധക്കേസിലെ വിചാരണ ഡിസംബര്‍ മൂന്നിന് പുനരാരംഭിക്കും. കേസില്‍ പുതുതായി ഒമ്പത് സാക്ഷികളെ കൂടി പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ 100 സാക്ഷികളാണ് ഈ കേസില്‍ ഉണ്ടായിരുന്നത്. ഇതോടെ സാക്ഷികളുടെ എണ്ണം 109 ആയി. ഒക്ടോബര്‍ എട്ടിനായിരുന്നു കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ ആരംഭിച്ചത്.

8,9,10 ദിവസങ്ങളില്‍ നടന്ന വിചാരണയില്‍ എട്ട് സാക്ഷികളെ വിസ്തരിച്ചു. പിന്നീട് സഹോദരന്റെ മരണത്തെ തുടര്‍ന്ന് ജില്ലാ ജഡ്ജ് മനോഹര്‍ കിണി അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് വിചാരണ നിര്‍ത്തിവെച്ചത്. നേരത്തെ നടന്ന വിചാരണയില്‍ മൂന്നാം സാക്ഷിയായ മുന്‍ ഗള്‍ഫുകാരന്‍ ചൂരിയിലെ ടി എം അബ്ദുല്‍ ഹമീദ്, ഒന്നാം പ്രതി കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), മൂന്നാം പ്രതി കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍(25) എന്നിവരെ തിരിച്ചറിഞ്ഞിരുന്നു. കൊല നടത്തുമ്പോള്‍ ഇവര്‍ ധരിച്ചിരുന്ന പാന്റും മുണ്ടും ഷര്‍ട്ടുകളും ഇവരെത്തിയ ബൈക്കും സാക്ഷി തിരിച്ചറിഞ്ഞു.

News, Kasaragod, Kerala, Riyas moulavi, Murder case,Riyas Moulavi murder; Trail will restart on Dec 3rd


കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി ഒപ്പമുണ്ടായിരുന്നവരെയും കത്തി കണ്ടെടുക്കുമ്പോഴുണ്ടായിരുന്ന തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയുമാണ് തുടര്‍ന്ന് വിസ്തരിക്കുക. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ കോഴിക്കോട്ടെ എം അ പ്രതിഭാഗത്തിനു വേണ്ടി തലശ്ശേരിയിലെ പ്രമുഖ അഭിഭാഷകന്‍ സുനില്‍കുമാറുമാണ് ഹാജരാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Riyas moulavi, Murder case,Riyas Moulavi murder; Trail will restart on Dec 3rd


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?