കറന്തക്കാട് ദേശീയപാതയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു


കാസര്‍കോട് (www.evisionnews.co): കറന്തക്കാട് ദേശീയപാതയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ബിഗ് ബസാര്‍ ഷോപ്പിംഗ് മാളിലെ ഫാന്‍സി കടയുടമയും തളങ്കര ഖാസി ലൈനിലെ പരേതനായ ഇബ്രാഹിം ഊദിന്റെ മകനുമായ മുജീബ് റഹ്മാന്‍ (42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. സ്‌കൂട്ടറില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു മുജീബ്. മംഗളൂരു ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. യുവാവിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറി ഹെല്‍മെറ്റ് തകര്‍ന്നിരുന്നു. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. മാതാവ്: ബീവി. ഭാര്യ: ഫൗസിയ. മക്കള്‍: മുഫീദ്, മുര്‍ഷിദ്, ഫാത്തിമ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?