മാല മോഷണക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കാസര്‍കോട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: (www.kasargodvartha.com 31.10.2018) മാല മോഷണക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കോടതി കാസര്‍കോട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. തളിപ്പറമ്പ് പനങ്ങാട്ടൂരിലെ ടി വി സജീവനെ (36)യാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കാസര്‍കോട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. 2016 ഏപ്രില്‍ 26ന് അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപം ഓലത്തിരി റോഡിലൂടെ നടന്നുപോവുകയായിരുന്ന കളനാട് മൊട്ടയിലെ സവിതയുടെ നാലരപ്പവന്‍ സ്വര്‍ണമാല മോഷണം നടത്തിയ കേസില്‍ പ്രതിയാണ് സജീവന്‍.

ബൈക്കിലെത്തിയാണ് രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതിയായ കൊയിലാണ്ടി കടവൂര്‍ സ്വദേശി മുഹമ്മദ് നിസാറിനെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accuse, Crime, Robbery-case, court, Surrendered robbery case accused given to Police custody
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?