ഭക്തര്‍ക്ക് വേണ്ടിയാണ് കെ. സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ ബി.ജെ.പിയില്‍ വരണം: നളിന്‍ കുമാര്‍


കാസര്‍കോട് (www.evisionnews.co): രാജ്യത്തുള്ള ഭക്തജനങ്ങളുടെ അഭിമാനത്തിനു വേണ്ടി ആത്മാര്‍ത്ഥമായിട്ടാണ് കെ. സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ ഇന്നു മുതല്‍ ബിജെപിയില്‍ ചേര്‍ന്നു സമരം ചെയ്യുന്നതാണ് ഉചിതമെന്ന് നളിന്‍ കുമാര്‍ കട്ടില്‍. രഥയാത്ര സംഘാടക സമിതി ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. 

ആചാരങ്ങള്‍ ലംഘികണം എന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത് കോണ്‍ഗ്രസിന്റെ തലപ്പത്ത് ഇരിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധി അങ്ങനെ വരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ കെ. സുധാകരന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ യുവതി പ്രവേശനത്തിനു വേണ്ടി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന്റെ പൊടിപോലും കാണില്ല എന്ന സുധാകരന്റെ വാദം കേരളത്തില്‍ കോണ്‍ഗ്രസ് സമരം ചെയ്യുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് എന്നതിന്റെ വ്യക്തമായ തെളിവാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനങ്ങളെ അധികാരത്തിന് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ ആചാരത്തോടപ്പം നില്‍ക്കുന്ന ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് കാര്‍ ഓരോന്നായി ബി.ജെ.പിയില്‍ അണിചേരുകയാണ് ഇപ്പോള്‍ ബി.ജെ.പിയുടെ നിലപാട് വളരെ വ്യക്തമാണ് കേരളത്തിലെ ജനങ്ങളുടെ ആവശ്യത്തിനായിട്ടാണ് നിലകൊള്ളുന്നത്. ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി മാത്രം അധികാരത്തിലേറിയ രാജാവിനെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്.

ഉത്തരം മുട്ടുമ്പോള്‍ ശരീരപ്രകൃതിയെ കുറിച്ച് കളിയാക്കുന്ന പിണറായി ഒരു കാര്യം മനസിലാക്കണം. ബിജെപി കേരളത്തില്‍ നഷ്ട്ടപ്പെടാനില്ല. എന്നാല്‍ പിണറായി വിജയന് കേരളം നഷ്ടപ്പെട്ടാല്‍ കുത്തിരിക്കന്‍ പോലും സ്ഥലമില്ലത്ത അവസ്ഥയാണ് വരാന്‍പോകുന്നത്. രഥയാത്ര കേരളത്തിന്റെ ചരിത്രം മാറ്റിമറിക്കുന്നതിന്റെ തുടക്കം കുറിക്കലാണ്. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രമീള സി. നായിക്, സംസ്ഥാന സമിതി അംഗങ്ങളായ രാവിഷ് തന്ത്രി കുണ്ടാര്‍, അഡ്വ. വി ബാലകൃഷ്ണന്‍ ഷെട്ടി, ജില്ലാ വൈസ് പ്രസിഡണ്ട് എം. ജനനി, അഡ്വ സദാനന്ദ റൈ, എസ്.സി, എസ്.ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ കയ്യാര്‍ സെക്രട്ടറിമാരായ വി. കുഞ്ഞിക്കണ്ണന്‍ ബലാല്‍, എം. ബാലരാജ്, ട്രസ്സര്‍ ജി ചന്ദ്രന്‍, എസ്‌സി എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എകെ കയ്യാര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം പി സുരേഷ് കുമാര്‍ ഷെട്ടി നന്ദിയും പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?