ട്രെയിനിനു നേരെ കല്ലേറ്; പതിച്ചത് ജില്ലാ കോടതി ജീവനക്കാരിയുടെ നെഞ്ചില്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാഞ്ഞങ്ങാട്:(www.kasargodvartha.com 31/10/2018) ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ ജില്ലാ കോടതി ജീവനക്കാരിക്ക് സാരമായി പരിക്കേറ്റു. ജില്ലാ അഡീ. സെഷന്‍സ് (മൂന്ന്) കോടതിയിലെ ജീവനക്കാരി കാലിച്ചാനടുക്കം സ്വദേശിനിയും നീലേശ്വരത്ത് താമസക്കാരിയുമായ ജിന്‍സി ജിഷു (38)വിനാണ് കല്ലേറില്‍ പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് മംഗളൂരു-കണ്ണൂര്‍ പാസഞ്ചറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷന്‍ കഴിഞ്ഞ ഉടനെയാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. കല്ല് ജിന്‍സിയുടെ നെഞ്ചില്‍ പതിക്കുകയും വണ്ടിയില്‍ ബോധരഹിതയായി വീഴുകയും ചെയ്തു. പിന്നീട് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod,Hospital, Injured, Stone pelting against Train; District court Employee injured

Powered by Info News For You

Comments
Post a Comment