BJP | കുട്ടികളെ പൊരിവെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുക്കണമെന്ന് ബി ജെ പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്
കണ്ണൂര്‍: (KVARTHA) പാനൂര്‍ ചമ്പാട് സ്‌കൂളിലെ വിദ്യാര്‍ഥികളെ പിണറായി വിജയന് മുദ്രാവാക്യം വിളിക്കാന്‍ മണിക്കൂറുകളോളം പൊരിവെയിലത്ത് നിര്‍ത്തിയതിനെതിരെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും കാറ്റില്‍ പറത്തിയാണ് വിദ്യാര്‍ഥികളെ മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
സ്‌കൂള്‍ അസംബ്ലിയില്‍ പോലും വിദ്യാര്‍ഥികളെ പൊരി വെയിലത്ത് നിര്‍ത്തരുതെന്നാണ് വ്യവസ്ഥ. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും ഇതുവരെ മനുഷ്യാവകാശ കമീഷനോ ബാലാവകാശ കമീഷനോ ഒരു നടപടിയും സ്വീകരിക്കാത്തത് അത്ഭുതപ്പെടുത്തുന്നതാണ്. വിദ്യാര്‍ഥികളെ പൊരിവെയിലത്ത് നിര്‍ത്താന്‍ നേതൃത്വം കൊടുത്ത സ്‌കൂള്‍ അധികൃതര്‍ക്കും പിടിഎക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണം.
ഭരണ സംവിധാനത്തിന്റെ ഭാഗങ്ങള്‍ ഭരണാധികാരികളുടെ വിനീത വിധേയരായി മാറുന്നത് ജനാധിപത്യത്തിന് അപമാനമാണ്. നേതാക്കളുടെ അടുപ്പക്കാര്‍ക്കോ ആശ്രിതര്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ ഓടിയെത്തുന്ന കമീഷനുകള്‍ സാധാരണക്കാര്‍ക്ക് എന്ത് വന്നാലും കയ്യും കെട്ടി നോക്കി നില്‍ക്കുയാണെന്നും ഹരിദാസ് പറഞ്ഞു.
Powered by Info News For You

Keywords: Nava Kerala Sadas, Politics, BJP, Kerala News, Political News, Kerala Politics, Malayalam News, CPM, Human Rights Commission, N Haridas, BJP demands to file case by Human Rights Commission for Schools students slogans in roadside.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment