Police Custody | ഓയൂരില്‍ 6 വയസുകാരിയെ കാണാതായ സംഭവം; 2 പേര്‍ കസ്റ്റഡിയില്‍

കൊല്ലം: (KVARTHA) ഓയൂരില്‍ ആറ് വയസുകാരിയെ കാണാതായ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ വാഷിംഗ് സെന്റര്‍ ജീവനക്കാരായ രണ്ടുപേരെയാണ് ശ്രീകണ്ടേശ്വരത്തു നിന്ന് കസ്റ്റഡിയിലെടുത്തത്. കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണിതെന്ന് പൊലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഇവരുടെ പങ്ക് സ്ഥിരീകരിച്ചിട്ടല്ലെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം തിങ്കളാഴ്ച (28.11.2023) വൈകീട്ട് 4.45 മണിയോടെയാണ് അബിഗേല്‍ സാറ റെജിയെന്ന ആറ് വയസുകാരിയെ കാണാതായത്. വെള്ള നിറത്തിലുള്ള ഹോന്‍ഡ അമയിസ് കാറില്‍ പ്രതികള്‍ കുട്ടിയെ കയറ്റിക്കൊണ്ട് പോയതാണെന്ന് പൊലീസ് പറഞ്ഞു. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. 

News, Kerala, Kerala News, Police, Crime, Girl, Missing, Oyoor, Police Custody, Girl Missing, Incident of 6 year old girl's missing; Two in Police custody.

തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന്‍ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആണ്‍കുട്ടി തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആണ്‍കുട്ടി താഴെ വീഴുകയുമായിരുന്നു. പിന്നീട് കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം അഞ്ച് ലക്ഷ്യം രൂപ ആവശ്യപ്പെടുകയായിരുന്നു. വിളിച്ചത് ഒരു സ്ത്രീയും പുരുഷനും ആണെന്നാണ് വിവരം. 

തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കെഎല്‍ 01 3176 എന്ന വാഹനം കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. അധികദൂരം കുട്ടിയുമായി പോകാന്‍ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളില്‍ വ്യാപക പരിശോധന നടത്തുകയാണെന്നും പൊലീസ് പറയുന്നു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നിര്‍ദേശം. 

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112, 9946923282, 9495578999 എന്നീ നമ്പറുകളില്‍ അറിയിക്കുക. 

Keywords: News, Kerala, Kerala News, Police, Crime, Girl, Missing, Oyoor, Police Custody, Girl Missing, Incident of 6 year old girl's missing; Two in Police custody.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?