Temple Elephant | ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയിലെ പിടിയാന താര ചരിഞ്ഞു
തൃശ്ശൂര്‍: (KVARTHA) ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയിലെ ഗജമുത്തശ്ശി താര ചരിഞ്ഞു. ചൊവ്വാഴ്ച (28.11.2023) വൈകുന്നേരം ആറേമുക്കാലോടെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ വെച്ചാണ് പിടിയാന ചരിഞ്ഞത്. ഏകദേശം 97 വയസ് ആണെന്ന് കണക്കാക്കുന്നു.
മൂന്നു വര്‍ഷമായി വാര്‍ധക്യസഹജമായ അവശതകളിലായിരുന്നു. പാപ്പാന്‍മാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു. 50 വര്‍ഷത്തോളം ശ്രീഗുരുവായൂരപ്പ സന്നിധിയില്‍ ഉണ്ടായിരുന്നു.
ആനത്താവളത്തിലെ പ്രായമേറിയ ആനയാണ്. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ഉള്ള കാലത്ത് ആനക്കോട്ടയില്‍ എത്തിയതാണ് താര. കമലാ സര്‍കസ് ഉടമ കെ ദാമോദരന്‍ 1957 മെയ് 9 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കിയിരുത്തിയതാണ് താരയെ.
ക്ഷേത്രത്തിലെ ശീവേലിയടക്കമുള്ള ചടങ്ങുകളില്‍ നിറ സാനിധ്യമായിരുന്നു. ശ്രീഗുരുവായൂരപ്പ സന്നിധിയിലെ സ്തുത്യര്‍ഹ സേവനത്തിന് കഴിഞ്ഞ ദേവസ്വം ഭരണസമിതി ഗജമുത്തശ്ശി സ്ഥാനം നല്‍കി താരയെ ആദരിച്ചിരുന്നു.
Keywords: News, Kerala, Kerala-News, Thrissur-News, Regional-News, Guruvayur, Devaswom, Elephant, Tara, Passed Away, Died, Temple Elephant, Guruvayur Devaswom elephant Tara passed away.
Powered by Info News For You

.jpg)
Comments
Post a Comment