Arrested | വിമാനത്തിന്റെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; 2 യാത്രക്കാര്‍ അറസ്റ്റില്‍

കൊച്ചി: (KVARTHA) വിമാനത്തിന്റെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍. നെടുമ്പാശ്ശേരിയിലാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്നുള്ള രാമോജി കോറയില്‍, രമേഷ്‌കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂറിലേക്കുള്ള അലൈന്‍സ് എയര്‍ വിമാനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

വിമാനം ബേയില്‍ നിന്നും നീങ്ങുമ്പോഴായിരുന്നു ഇരുവരും എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വ്യാഴാഴ്ച (23.11.2023) രാത്രിയിലായിരുന്നു സംഭവം നടന്നത്. ഇരുവരുടേയും യാത്ര റദ്ദാക്കി പൊലീസിന് കൈമാറി. തെറ്റിദ്ധരിച്ച് എമര്‍ജെന്‍സി വാതില്‍ തുറന്നതാണെന്നാണ് ഇവരുടെ വാദമെന്ന് പൊലീസ് പറഞ്ഞു.

Passenger, Arrested, Emergency Exit Door, Door Open, Kochi, Kerala, Kerala News, Arrested, Complaint, Two Passenger arrested for trying to open emergency exit door.

Keywords: Passenger, Arrested, Emergency Exit Door, Door Open, Kochi, Kerala, Kerala News, Arrested, Complaint, Two Passenger arrested for trying to open emergency exit door.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?