Rahul Gandhi | രാഹുല്‍ ഗാന്ധി ഡിസംബര്‍ ഒന്നിന് കണ്ണൂരില്‍: സുരക്ഷ ശക്തമാക്കി പൊലീസ്

കണ്ണൂര്‍: (KVARTHA) ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ രാഹുല്‍ ഗാന്ധി ഡിസംബര്‍ ഒന്നിന് കണ്ണൂരിലെത്തും. വിവിഐപി സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷയാണ് ജില്ലാ പൊലീസ് ഏര്‍പെടുത്തിയിട്ടുള്ളത്. കെപിസിസി ഏര്‍പെടുത്തിയ പ്രഥമപ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം സമ്മാനിക്കുന്നതിനാണ് രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തുന്നത്.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ്, കെപിസിസി ജനറല്‍ സെക്രടറി അഡ്വ പഴകുളം മധു എന്നിവര്‍ കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് അവാര്‍ഡ് ദാന സമ്മേളനം സാധു കല്യാണ മണ്ഡപത്തില്‍ നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. അവാര്‍ഡ് ജേതാവ് ടി പത്മനാഭന്‍, എ ഐ സി സി ജെനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വിശ്രുത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍ എന്നിവര്‍ പങ്കെടുക്കും.

News, Kerala, Kerala News, Visit, Award, Congress, Police, Protection, Security, Rahul Gandhi, Kannur, December, Rahul Gandhi in Kannur on December 1.

ക്ഷണിക്കപ്പെട്ടവര്‍ക്ക് പ്രത്യേക ഇരിപ്പടം തയാറാക്കിയിട്ടുണ്ട്. സാധു കല്യാണ മണ്ഡപത്തിലെ മെയിന്‍ ഹോളിന് പുറമെ ഡൈനിങ് ഹാളിലും, പുറത്ത് പന്തല്‍ കെട്ടിയും എല്‍ഇഡി സ്‌ക്രീനില്‍ കൂടി പരിപാടി കാണുന്നതിന് സൗകര്യം തയാറാക്കിയിട്ടുണ്ട്. 30ന് രാത്രി എട്ടുമണിക്കാണ് രാഹുല്‍ ഗാന്ധി കണ്ണൂരില്‍ എത്തിച്ചേരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലെത്തി ചേരുന്ന രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ നേതാക്കള്‍ സ്വീകരിക്കും. ഡിസംബര്‍ ഒന്നിന് രാവിലെ ഒന്‍പതു മണിക്ക് സമ്മേളനം ആരംഭിക്കും.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 8.30 മുന്‍പായി ഹാളിനുള്ളില്‍ പ്രവേശിക്കേണ്ടതാണെന്ന് ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ് അറിയിച്ചു. രാവിലെ 11 മണിക്ക് കൊച്ചിയില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ഒരു മണിക്കൂര്‍ നീളുന്ന പരിപാടികളാണ് കണ്ണൂരില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകസഭയിലെ അയോഗ്യത നീക്കിയതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്.

Keywords: News, Kerala, Kerala News, Visit, Award, Congress, Police, Protection, Security, Rahul Gandhi, Kannur, December, Rahul Gandhi in Kannur on December 1.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?