Pilgrim Died | ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകന്‍ സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: (KVARTHA) ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകന്‍ സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു. ബെംഗ്‌ളൂറു സ്വദേശിയായ സൗത് ബി ബി ക്രോസ് 26 - മെയിന്‍ ജയാ നഗറിലെ വി എ മുരളി (59) ആണ് മരിച്ചത്. വെള്ളിയാഴ്ച (17.11.2023) വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ മുരളി പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സന്നിധാനം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.




Keywords: News, Kerala, Kerala-News, Obituary, Obituary-News, Pathanamthitta News, Pilgrim, Collapsed, Died, Sabarimala, Temple, Devotee, Pathanamthitta: Pilgrim collapsed and died in Sabarimala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?