Found Dead | യൂട്യൂബര്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; സ്ത്രീധനം ആവശ്യപ്പെട്ട് മകളെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് പിതാവ്
ന്യൂഡെല്‍ഹി: (KVARTHA) ഭോജ്പുരി യൂട്യൂബറെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്ത് കബീര്‍ നഗറിലെ വീട്ടിലാണ് മാള്‍തി ദേവിയാണ് മരിച്ചത്. സ്ത്രീധന കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് ദീപ് ചന്ദ് ചൗഹാന്‍ പൊലീസിന് പരാതി നല്‍കി.
സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്നാണ് പിതാവ് ആരോപിക്കുന്നത്. മഹുലി പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലെ ഭര്‍തൃവീട്ടില്‍ മാള്‍തി ദേവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി പിതാവ് ദീപ് ചന്ദ് ചൗഹാനില്‍ നിന്ന് ഞങ്ങള്‍ക്ക് പരാതി ലഭിച്ചെന്ന് അഡീഷണല്‍ സൂപ്രണ്ട് (ASP) സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു.
പൊലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് എ എസ് പി പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം മാല്‍തി ദേവിയുടെ ഭര്‍ത്താവ് വിഷ്ണു കുമാറിനും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കള്‍ക്കുമെതിരെ മഹുലി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം യൂട്യൂബില്‍ ആറുലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബറാണ് മാള്‍തി ദേവി.
Keywords: News, National, National News, Crime, Police, Death, Obituary, Allegation, Father, Woman, YouTuber, Bhojpuri YouTuber, Malti Devi, Found Dead, Complaint, Bhojpuri YouTuber Malti Devi found dead.
Powered by Info News For You

Comments
Post a Comment