Soldiers Martyred | ജമ്മു കശ്മീരിലെ രജൗരിയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; 4 സൈനികര്‍ക്ക് വീരമൃത്യു; ഒരു സൈനികന് പരുക്ക്

ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീരിലെ രജൗരിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഓഫീസര്‍ റാങ്കിലുള്ള രണ്ട് പേരുള്‍പെടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം. കാലാക്കോട്ട് വനത്തിനുള്ളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയെന്നും സേനാ അധികൃതര്‍ അറിയിച്ചു.

ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റു. വ്യാഴാഴ്ച (22.11.2023) പുലര്‍ചെയാണ് രജൗരിയിലെ കാലെക്കോട്ട മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പൊലീസും സംയുക്തമായി തിരച്ചില്‍ തുടങ്ങിയതെന്നും തിരച്ചില്‍ നടത്താന്‍ എത്തിയ സൈനിക സംഘത്തിന് നേരെ ഭീകരര്‍ വെടിവെച്ചതോടെ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഒരു ഭീകരനെയും ഏറ്റുമുട്ടലില്‍ വധിച്ചെന്ന് സൈന്യം അറിയിച്ചു.

രജൗരി ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നുവെന്നും കഴിഞ്ഞയാഴ്ച കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ 5 ഭീകരരെ സൈന്യം വധിച്ചതായും ലഷ്‌കര്‍ ഭീകരരാണ് കൊല്ലപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു.




Keywords: News, National, National-News, Police-News, Malayalam-News, Encounter, Armed, Kalakote News, Rajouri District, Rajouri News, Srinagar News, Jammu and Kashmir, 4 Soldiers, Martyred, Injured, J&K: 4 army men including 2 officers killed, 1 injured.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?