Road Accident | ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു കുട്ടിയടക്കം 7 പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: (KVARTHA) ശബരിമല ളാഹയില്‍ ബസ് അപകടം. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരുക്കേറ്റു. ആന്ധ്ര സ്വദേശികളായ തീര്‍ഥാടകരുടെ മിനി ബസാണ് റോഡിലേയ്ക്ക് മറിഞ്ഞത്. ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.

ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയില്‍വച്ച് ചൊവ്വാഴ്ച (21.11.2023) പുലര്‍ചെയായിരുന്നു അപകടം. റോഡരികിലെ ഡിവൈഡറിലിടിച്ച ബസ് റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ രണ്ട് പേരെ പത്തനംതിട്ട ജെനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പെരുനാട് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. 34 പേരാണ് ബസിലുണ്ടായിരുന്നത്.


 
Keywords: News, Kerala, Kerala-News, Pathanamthitta-News, abarimala-News, Accident-News, Pathanamthitta News, Seven, Sabarimala, Pilgrims, Injured, Bus Overturned, Laha News, Andhra Pradesh Natives, Pathanamthitta: Seven Sabarimala Pilgrims Injured as bus overturned in Laha.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?