Students Found | വട്ടപ്പാറയില്‍ നിന്നും കാണാതായ 3 വിദ്യാര്‍ഥികളെ കണ്ടെത്തി; കിട്ടിയത് കന്യാകുമാരിയില്‍ നിന്ന്
തിരുവനന്തപുരം: (KVARTHA) തലസ്ഥാനത്ത് നിന്നും ബുധനാഴ്ച (29.11.2023) കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്നാണ് മൂന്ന് വിദ്യാര്‍ഥികളെ കാണാതായത്. കന്യാകുമാരിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
മൊബൈല്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിയത്. മൂന്ന് വിദ്യാര്‍ഥികളും സുരക്ഷിതരാണെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. മൂന്ന് പേരും വട്ടപ്പാറ എല്‍ എം എസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
കഴിഞ്ഞദിവസം സ്‌കൂളില്‍ നടന്ന ചില സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി എത്താന്‍ കുട്ടികളോട് അധ്യാപകര്‍ നിര്‍ദേശിച്ചിരുന്നുവെന്നും ഇതോടെയാണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയതെന്നുമാണ് വിവരം. യൂണിഫോമിന് പകരം ധരിക്കാനുള്ള വസ്ത്രം ഉള്‍പെടെ ഇവര്‍ കയ്യില്‍ കരുതിയിരുന്നു.
സ്‌കൂളില്‍ പോയ വിദ്യാര്‍ഥികള്‍ രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെയാണ് വീട്ടുകാരുടെ പരാതിയില്‍ വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങിയത്.
Keywords: News, Kerala, Kerala-News, Malayalam-News, Regional-News, Students, Found, Missing, School, Complaint, Police, Thiruvananthapuram News, Kanyakumari News, Vattappara News, Thiruvananthapuram: 3 missing students found from Kanyakumari.
Powered by Info News For You

.jpg)
Comments
Post a Comment