Blast | സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് പരുക്ക്

റൂര്‍ക്കേല: (KVAARTHA) ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് ഗുരുതര പരുക്കേറ്റതായും റിപോര്‍ടുണ്ട്. കുളുംഗ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഏരിയയിലെ പുലര്‍ച്ചെ ശുഭ് ഇസ്പത് പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടം നടന്നത്. 

രാത്രി ഷിഫ്റ്റില്‍ ജോലിയിലുണ്ടായിരുന്ന ചിന്മയ ബെഹറ എന്ന യുവാവാണ് മരിച്ചത്. വന്‍ സ്‌ഫോടനമാണ് നടന്നതെന്നാണ് റിപോര്‍ട്. സ്‌ഫോടനത്തില്‍ പ്ലാന്റിലെ ചൂളയുടെ ഒരു ഭാഗം തകര്‍ന്നു. അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി സംസ്ഥാന തൊഴില്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

 

Odisha, Injured, Explosion, Blast, Fire, News, National, National News, Accident, Death, Odisha: 1 Died, 2 Injured In Explosion At Steel Plant.

Keywords: Odisha, Injured, Explosion, Blast, Fire, News, National, National News, Accident, Death, Odisha: 1 Died, 2 Injured In Explosion At Steel Plant.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?