Gold Price | ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റി സ്വര്‍ണവില കുതിച്ചുയര്‍ന്നു; പവന് 600 രൂപ വര്‍ധിച്ച് 46000 വും കടന്നു

കൊച്ചി: (KVARTHA) കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. നവംബര്‍ അവസാനത്തില്‍, ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റി കുതിച്ചുയര്‍ന്ന സ്വര്‍ണവില 46000 വും കടന്നിരിക്കുകയാണ്. ഈ വര്‍ഷത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില.

ബുധനാഴ്ച (29.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ 22 കാരറ്റിന് 600 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5810 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും ഒരു പവന്‍ 18 കാരറ്റിന് 520 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4820 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും, ഇന്‍ഡ്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ സ്വര്‍ണവിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാല്‍ അമേരിക പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും, ചൈനയില്‍ പുതിയ പനി പുറപ്പെട്ടു എന്നുള്ള വാര്‍ത്തയും സ്വര്‍ണവില കുതിക്കുന്നതിന് കാരണമായി.

അതേസമയം, ചൊവ്വാഴ്ച (28.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5735 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45880 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4755 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38040 രൂപയിലുമാണ് വ്യാപാരം നടന്നത്. 

അതിനിടെ, ചൊവ്വാഴ്ച വെള്ളി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയില്‍ നിന്ന് 01 രൂപ വര്‍ധിച്ച് 82 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.




Keywords: News, Kerala, Kochi, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price on November 29 in Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?