Accidental Death | താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; പരുക്കേറ്റ 2 കുട്ടികളടക്കം 8 പേര്‍ ആശുപത്രിയില്‍
കോഴിക്കോട്: (KVARTHA) താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മാവൂര്‍ സ്വദേശി റശീദയാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ രണ്ട് കുട്ടികളടക്കം എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച (22.11.2023) രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളില്‍ പന മറിഞ്ഞ് വീണതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്. കാറിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരുക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി.
Keywords: News, Kerala, Kerala-News, Accident-News, Malayalam-News, Kozhikode News, Car, Overturns, Tamarassery Pass, One Dead, Injured, Family, Hospital, Treatment, Fire Force, Accident, Accidental Death, Road Accident, Kozhikode: Car overturns into Tamarassery Pass, one dead and 8 injured.
Powered by Info News For You

.jpg)
Comments
Post a Comment