Investment | മഹാരാഷ്ട്രയിൽ വേദാന്ത ഗ്രൂപും ഫോക്‌സ്‌കോണും ചേർന്ന് 2 ലക്ഷം കോടിയിലധികം രൂപയുടെ വൻ നിക്ഷേപം നടത്തുന്നു; 2 ലക്ഷത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ

ന്യൂഡെൽഹി: (www.kvartha.com) മഹാരാഷ്ട്രയിൽ വേദാന്ത (Vedanta) ഗ്രൂപും തായ്‌വാനീസ് ഇലക്ട്രോണിക്സ് നിർമാതാക്കളായ ഫോക്‌സ്‌കോണും (Foxconn) ചേർന്ന് രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ വൻ നിക്ഷേപം നടത്തുന്നു. മഹാരാഷ്ട്രയിൽ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായിരിക്കും ഇത്. ഈ രണ്ട് കംപനികളും സംയുക്ത സംരംഭം രൂപീകരിക്കാനും മഹാരാഷ്ട്രയിൽ അർധചാലകങ്ങൾ നിർമിക്കാനുമാണ് പദ്ധതിയിടുന്നത്. മഹാരാഷ്ട്രയെ അടുത്ത സിലികൺ വാലിയാക്കാൻ ഈ നിക്ഷേപം സഹായിക്കും.
                               
Vedanta-Foxconn JV finalises $22 bn investment in Maharashtra, National, News, Top-Headlines, Latest-News, New Delhi, Maharashtra, Investment, Job, Government.

2021 ഡിസംബറിൽ 76,000 കോടി രൂപ ചിലവിൽ സെമികോൺ ഇൻഡ്യ പദ്ധതിക്ക് കേന്ദ്ര സർകാർ അംഗീകാരം നൽകിയിരുന്നു.

വേദാന്തയുടെയും ഫോക്‌സ്‌കോണിന്റെയും പ്രതിനിധി സംഘം ചൊവ്വാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും കൂടിക്കാഴ്ച നടത്തി. വേദാന്തയ്ക്കും ഫോക്‌സ്‌കോണിനും മഹാരാഷ്ട്ര സർകാർ പൂർണ സഹകരണം നൽകുമെന്ന് ഷിൻഡെ പറഞ്ഞു. ബൃഹത്തായ പദ്ധതിക്ക് കേന്ദ്രം പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൃത്യസമയത്ത് പണി പൂർത്തിയാക്കാൻ സംസ്ഥാന സർകാരും സംയുക്ത സംരംഭവും സമയപരിധി നിശ്ചയിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്തയും ഫോക്‌സ്‌കോണും ചേർന്നുള്ള സംയുക്ത സംരംഭം ഡിസ്‌പ്ലേ ഫാബ്രികേഷനായി 1,00,000 കോടി രൂപ നിക്ഷേപിക്കും. ഇതുകൂടാതെ, അർധചാലകങ്ങൾക്കായി 63,000 കോടി രൂപയും അർദ്ധചാലക അസംബ്ലി, ടെസ്റ്റിംഗ് സൗകര്യങ്ങൾക്കായി 3,800 കോടി രൂപയും ചിലവഴിക്കും. പൂനെയിലെ തലേഗാവിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയുൾപെടെ നിരവധി സംസ്ഥാനങ്ങൾ ഇത്തരമൊരു പദ്ധതി ആഗ്രഹിച്ചിരുന്നു. എന്നിരുന്നാലും, വേദാന്തയും ഫോക്‌സ്‌കോണും തമ്മിലുള്ള സംയുക്ത സംരംഭം കഴിഞ്ഞ കുറച്ച് മാസങ്ങളായി മഹാരാഷ്ട്ര സർകാരുമായി ചർചകൾ നടത്തിവരികയായിരുന്നു. ഈ സംയുക്ത സംരംഭം 2,06,800 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും. ഇത് 1.5 മുതൽ രണ്ട് ലക്ഷം വരെ നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതോടെ സർകാരിന് ചരക്ക് സേവന നികുതി വരുമാനം 1,25,230 കോടി രൂപ ലഭിക്കുമെന്നാണ് സൂചന. 40,000 കോടിയോളം രൂപ മറ്റ് സ്രോതസുകളിൽ നിന്നും ലഭിക്കും.

Keywords: Vedanta-Foxconn JV finalises $22 bn investment in Maharashtra, National, News, Top-Headlines, Latest-News, New Delhi, Maharashtra, Investment, Job, Government.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?