Snake in Train | തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ ബാഗുകള്‍ക്കിടയില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍


കോഴിക്കോട്: (www.kvartha.com) തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ടത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാത്രി ട്രെയിന്‍ തിരൂരിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. എസ് 5 സ്ലീപര്‍ കംപാര്‍ട്‌മെന്റ് 28, 31 എന്നീ ബെര്‍തുകള്‍ക്ക് സമീപം ബാഗുകള്‍ക്കിടയിലായിരുന്നു പാമ്പ്. 

കണ്ണൂര്‍ സ്വദേശി പി നിസാറിന്റെ ഭാര്യ ഖൈറുന്നിസയും ഒരു പെണ്‍കുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ യാത്രക്കാര്‍ ബഹളം വച്ചു. യാത്രക്കാരിലൊരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്ന് പറഞ്ഞ് ചിലര്‍ ബഹളം വച്ചതോടെ യാത്രക്കാരന്‍ ഉടനെ പാമ്പിന്റെ ദേഹത്ത് നിന്നും വടിമാറ്റി. ഉടനെ പാമ്പ് കംപാര്‍ട്‌മെന്റിലൂടെ മുന്നോട്ടു പോയി.

News,Kerala,State,Kozhikode,Train,Snake,Local-News, Snake Found in Thiruvananthapuram Nizamuddin Express Train


തുടര്‍ന്ന് 10.15ന് ട്രെയിന്‍ കോഴിക്കോട് എത്തിയ ഉടനെ അധികൃര്‍ പരിശോധന നടത്തി. ഇവിടെ എത്തിയ ഉടനെ പാമ്പിനെ കണ്ട് പരിശോധനാ സംഘത്തിലെ ഒരാള്‍ വടികൊണ്ട് കുത്തിപ്പിടിച്ചെങ്കിലും പാമ്പ് തെന്നിപ്പോയി. തുടര്‍ന്ന് യാത്രക്കാരോടെല്ലാം പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. മുക്കാല്‍  മണിക്കൂറിലേറെ പരിശോധന നടത്തിയെങ്കിലും പിന്നീട് കണ്ടെത്താനായില്ല. യാത്രക്കാരുടെ ബാഗുകള്‍ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

Keywords: News,Kerala,State,Kozhikode,Train,Snake,Local-News, Snake Found in Thiruvananthapuram Nizamuddin Express Train

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?