Found Dead | യൂട്യൂബ് വ് ളോഗറെ ആലുവയിലെ ടൂറിസ്റ്റ് ഹോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ആലുവ: (www.kvartha.com) യൂട്യൂബ് വ് ളോഗറെ ആലുവയിലെ ടൂറിസ്റ്റ് ഹോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കാക്കര പൂയ്യച്ചിറ കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍ ശുകൂര്‍ (49) ആണ് മരിച്ചത്. 'ഞാന്‍ ഒരു കാക്കനാടന്‍' എന്ന യൂട്യൂബ് ചാനലിലൂടെയാണ് അബ്ദുള്‍ ശുകൂര്‍ വ്ളോഗിങ് നടത്തിയിരുന്നത്. സംഭവ സ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കടബാധ്യതയും പണം കടമായി നല്‍കിയ വട്ടിപ്പലിശക്കാരന്റെ ഭീഷണിയുമാണ് മരണകാരണമെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. അഞ്ചുലക്ഷം രൂപ 2015-ല്‍ കടം വാങ്ങിയെന്നും മാസം 25000 രൂപവീതം പലിശനിരക്കില്‍ 15 ലക്ഷത്തോളം രൂപ 2021വരെ അടച്ചിട്ടും നിരന്തരം തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
മൂന്നുദിവസം മുന്‍പാണ് ആലുവ റെയില്‍വേ സ്റ്റേഷനുസമീപത്തെ ടൂറിസ്റ്റ് ഹോമില്‍ അബ്ദുള്‍ ശുകൂര്‍ മുറിയെടുത്തത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആലുവ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലിശക്കാരനെ ചോദ്യം ചെയ്യും. ഭാര്യ: റശീദ. മകന്‍: ഫഹദ് (ഭാരത് മാതാ കോളജ് ഡിഗ്രി വിദ്യാര്‍ഥി).
Keywords: YouTube vlogger found dead in tourist home, Aluva, News, Dead Body, Police, Suicide, Kerala.
Powered by Info News For You

Comments
Post a Comment