2 Die, 45 Ill | മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് 2 പേര്‍ മരിച്ചതായി റിപോര്‍ട്; 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഭോപാല്‍ : (www.kvartha.com) മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് രണ്ടു പേര്‍ മരിച്ചതായി റിപോര്‍ട്. ജലം കുടിച്ച് അവശനിലയിലായ 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പടേലിന്റെ ലോക്‌സഭ മണ്ഡലത്തിലാണ് ദുരന്തം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്.
പ്രായമായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആരോഗ്യവിദഗ്ധര്‍ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ രണ്ടുപേരും മരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായ 10 പേര്‍ ദാമോയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
മലിനജലം കുടിച്ചത് വഴി ഗുരുതര ഉദരരോഗങ്ങളാണ് ആളുകളെ ബാധിച്ചിരിക്കുന്നതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. ആരോഗ്യവിഭാഗം ഗ്രാമത്തില്‍ കാംപ് ചെയ്യുന്നുണ്ടെന്നും രോഗികളെ പരിശോധിച്ച് വരികയാണെന്നും ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ സചിന്‍ മലായ പറഞ്ഞു.
ഗ്രാമത്തിലെ നിരവധി പേര്‍ക്ക് അതിസാരമുണ്ടെന്ന് രോഗികളിലൊരാള്‍ പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കി. മഴവെള്ളം കിണറ്റിലേക്ക് ഒലിച്ചിറങ്ങി കിണറ് മലിനമായിരിക്കുന്നുവെന്നും ഈ കിണറ്റിലെ വെള്ളമാണ് എല്ലാവരും കുടിക്കുന്നതെന്നും രോഗി പറഞ്ഞു.
Keywords: 2 Die, 45 Ill In Union Minister's Constituency, Polluted Water Suspected, Madhya pradesh, News, Dead, Drinking Water, Hospital, Treatment, Patient, National.
Powered by Info News For You

Comments
Post a Comment