Arrested | മുടിവെട്ടാനെത്തിയ 14 കാരനെ അശ്ലീലദൃശ്യം കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് പിടിയില്‍

ഇടുക്കി: (www.kasargodvartha.com) മുടിവെട്ടാനെത്തിയ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കുമളിയില്‍ ബാര്‍ബര്‍ ഷോപിലാണ് സംഭവം. രാജീവ് എന്നയാളെയാണ് കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീലദൃശ്യം കാണിച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കുട്ടിയുടെ മൊഴിയില്‍ പറഞ്ഞു. 

news,Kerala,State,Idukki,Top-Headlines,Molestation,complaint,Police, Idukki: Man arrested for abuse minor boy


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മുടി വെട്ടാനെത്തിയ കുട്ടിയെ ബൈകില്‍ വിളിച്ച് കയറ്റി ഇയാളുടെ വീട്ടിലെത്തിച്ച ശേഷം മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ ബലം പ്രയോഗിച്ച് കാണിക്കുകയും കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടി ബഹളംവെച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയി. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ് മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടന്നാണ് രജീവിനെ അറസ്റ്റ് ചെയ്തത്.

Keywords: news,Kerala,State,Idukki,Top-Headlines,Molestation,complaint,Police, Idukki: Man arrested for abuse minor boy 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?