Swatantra Dev Singh | യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് രാജിവച്ചു; സംഘടനാ പ്രശ്നങ്ങളെന്ന് സൂചന
ലക്‌നൗ: (www.kvartha.com) യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് രാജിവച്ചു. രാജി ബിജെപി അധ്യക്ഷന് കൈമാറി. സംഘടനാ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. സ്വതന്ത്ര ദേവ് സിംഗിനെതിരെ ഒരു മന്ത്രി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ സ്വതന്ത്ര ദേവ് സിംഗിന്റെ രാജിയില്‍ അസ്വഭാവികതയില്ലെന്ന് ബിജെപി പ്രതികരിച്ചു. സ്വതന്ത്ര ദേവ് സിംഗ് യുപിയിലെ മന്ത്രി കൂടി ആയതിനാലാണ് രാജി എന്നും ജൂലൈ 16ന് അധ്യക്ഷ പദവിയില്‍ സിംഗിന്റെ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായിരുന്നതായും ബിജെപി വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment