Teacher sentenced | 4 ആൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനെ 3 കേസുകളിൽ വിവിധ വകുപ്പുകളിലായി 85 വർഷം കഠിന തടവിന് ശിക്ഷിച്ചു; ഒരു കേസിൽ വെറുതെ വിട്ടു
കാഞ്ഞങ്ങാട്: (www.kasargodvartha.com) നാല് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനെ മൂന്ന് കേസുകളിൽ വിവിധ വകുപ്പുകളിലായി 85 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഒരു കേസിൽ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
2017 ൽ പ്രായപൂർത്തിയാകാത്ത 10 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള നാല് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ദക്ഷിണ കന്നഡ ജില്ല സ്വദേശിയും നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ അബൂബകർ സിദ്ദീഖിനെ (58) യാണ് ഹൊസ്ദുഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് സി സുരേഷ് കുമാർ ശിക്ഷിച്ചത്. ഓരോ കേസിലും പിഴയടക്കാനും വിധിച്ചിട്ടുണ്ട്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നത് കൊണ്ട് കൂടിയ ശിക്ഷയായ 15 വർഷം മാത്രമേ ശിക്ഷ അനുഭവിക്കേണ്ടി വരികയുള്ളു. പിഴ അടച്ചില്ലെങ്കിൽ അധിക തടവും അനുഭവിക്കണം. പോക്സോ ആക്ട് 9(f) r/w 10, 9 (l) r / w 10 വകുപ്പ് പ്രകാരമാണ് ഓരോ കേസിലും പ്രധാന ശിക്ഷ.
ബേക്കൽ പൊലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് അന്നത്തെ ഇൻസ്പെക്ടറും ഇപ്പോൾ കാസർകോട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പിയുമായ വികെ വിശ്വംഭരൻ ആണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് അതിവേഗ കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂടർ പി ബിന്ദു ഹാജരായി.
Keywords: Kasaragod, Kerala, News, Top-Headlines, Case, Teacher, Arrest, Complaint, Court-order, Molestation, Assault, Bekal, Investigation, Hosdurg, Teacher sentenced for 85 years in jail for assault case.
Powered by Info News For You

Comments
Post a Comment