Rescued | മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കേ യുവാവ് കിണറ്റില്‍ വീണു; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
തിരുവനന്തപുരം: (www.kasargodvartha.com) മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കേ കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. വെള്ളനാട് വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. മേപ്പാട്ട്മല പ്രമോദ് ഭവനില്‍ പ്രവീണ്‍ (34) ആണ് വീടിനുസമീപമുള്ള കിണറ്റില്‍ വീണത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രവീണ്‍ കിണറിന്റെ കൈവരിയില്‍ ഇരുന്ന് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. ശബ്ദംകേട്ടെത്തിയ സഹോദരന്‍ പ്രമോദ് കയര്‍ ഇട്ടുകൊടുത്തതിനെത്തുടര്‍ന്ന് പ്രവീണ്‍ അതില്‍ പിടിച്ച് വെള്ളത്തില്‍ താഴാതെ കിടന്നു.
പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ നെടുമങ്ങാട് അഗ്നിരക്ഷാസേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നസീറിന്റെ നേതൃത്വത്തിലാണ് 60 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രദീഷ് കിണറിന്റെ വഴുക്കലുള്ള തൊടിയില്‍ ചവിട്ടി നിന്നുകൊണ്ട് വളരെ പണിപ്പെട്ടാണ് പ്രവീണിനെ കരയിലേക്ക് എത്തിച്ചത്.
Keywords: news,Kerala,State,Thiruvananthapuram,Top-Headlines,Well,fire force,Youth, Young man fell into the well while talking on mobile phonePowered by Info News For You

Comments
Post a Comment