PM Candidate | 'അദ്ദേഹം വീണ്ടും ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയാകും, അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട'; 2024ലും ബിജെപിയുടെ സ്ഥാനാര്‍ഥി നരേന്ദ്ര മോദി തന്നെയായിരിക്കുമെന്ന് അമിത് ഷാ


ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച പട്നയില്‍ നടന്ന ബിജെപി മോര്‍ചകളുടെ ദ്വിദിന സംയുക്ത ദേശീയ എക്സിക്യൂടീവ് യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ പറഞ്ഞു, '2024 ല്‍ ബിജെപി-ജെഡിയു ഒരുമിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കും, നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും.' 

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോദിജി ബിജെപിയെ നയിക്കും. അദ്ദേഹം തന്നെ വീണ്ടും ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയാകും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അമിത് ഷാ വ്യക്തമാക്കി. 2025 നിയമസഭാ തിരഞ്ഞെടുപ്പിലും ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം ഒരുമിച്ച് മത്സരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

News,National,India,New Delhi,Minister,PM,Prime Minister,Narendra Modi,Politics,party,BJP,Top-Headlines, Narendra Modi Will Be BJP's PM Candidate For 2024 General Elections, Announces Amit Shah


സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവുമധികം മന്ത്രിമാരെ ഗ്രാമങ്ങളില്‍ നിന്നും വനവാസി മേഖലകളില്‍ നിന്നും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും മന്ത്രിസഭയില്‍ എത്തിച്ചത് മോദി സര്‍കാര്‍ ആണെന്നും അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും ത്രിവര്‍ണ പതാക ഉയര്‍ത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍, കശ്മീരില്‍ നിന്നുള്ള സ്ത്രീകള്‍ നിര്‍മിച്ച ത്രിവര്‍ണ പതാകകള്‍ വിതരണം ചെയ്തു. 

Keywords: News,National,India,New Delhi,Minister,PM,Prime Minister,Narendra Modi,Politics,party,BJP,Top-Headlines, Narendra Modi Will Be BJP's PM Candidate For 2024 General Elections, Announces Amit Shah

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?