Students suspended | മെഡികൽ കോളജിലെ സീനിയർ വിദ്യാർഥികൾ റാഗിംഗ് ചെയ്യുന്ന വീഡിയോ വൈറലായി; 7 പേരെ സസ്പെൻഡ് ചെയ്തു

രത്‌ലം: (www.kvartha.com) ഇൻഡോറിലെ എംജിഎം മെഡികൽ കോളജിൽ റാഗിംഗ് നടന്നതിന് തൊട്ടുപിന്നാലെ മധ്യപ്രദേശിലെ രത്‌ലാമിലെ സർകാർ മെഡികൽ കോളജിൽ മറ്റൊരു റാഗിംഗ് സംഭവം റിപോർട് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് മുമ്പ് നടന്ന റാഗിംഗിന്റെ വീഡിയോ ശനിയാഴ്ച സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെയാണ് പുറത്തറിയുന്നത്.
               
Video of senior medical students Ratlam Medical College ragging juniors goes viral; 7 students suspended, National, News, Top-Headlines, Latest-News, Madhya pradesh, Video, Viral, Students, College, Report, Suspend, Ragging.

ആറ് ജൂനിയർ വിദ്യാർഥികൾ തല കുനിച്ച് ക്യൂവിൽ നിൽക്കുന്നതും സീനിയർ വിദ്യാർഥികൾ അവരെ തല്ലുന്നതും അധിക്ഷേപിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ കോളജ് അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചു. റാഗിംഗിനെക്കുറിച്ചുള്ള വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയപ്പോൾ സീനിയർ വിദ്യാർഥികൾ തന്നോട് മോശമായി പെരുമാറുകയും മദ്യക്കുപ്പികൾ എറിയുകയും ചെയ്തതായി ഹോസ്റ്റൽ വാർഡൻ ഡോ. അനുരാഗ് ജെയിനിനെ ഉദ്ധരിച്ച് ദ ഫ്രീ പ്രസ് ജേണൽ റിപോർട് ചെയ്തു.

അതേസമയം, വൈറലായ വീഡിയോയിൽ കണ്ട ഏഴ് സീനിയർ വിദ്യാർഥികളെ മൂന്ന് മുതൽ ആറ് മാസത്തേക്ക് മെഡികൽ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി റിപോർടുകൾ പറയുന്നു. ഇതു സംബന്ധിച്ച പരാതി ഡെൽഹിയിലെ അധികൃതർക്കും കൈമാറിയതായി കോളജ് വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ ജൂലൈ 26 ന് ഇൻഡോറിലെ മഹാത്മാഗാന്ധി മെഡികൽ കോളജിലെ എട്ടിലധികം സീനിയർ മെഡികൽ വിദ്യാർഥികൾക്കെതിരെ ഒന്നാം വർഷ വിദ്യാർഥികളെ ആക്രമിച്ചതിനും റാഗിംഗിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിരുന്നു.

Keywords: Video of senior medical students Ratlam Medical College ragging juniors goes viral; 7 students suspended, National, News, Top-Headlines, Latest-News, Madhya pradesh, Video, Viral, Students, College, Report, Suspend, Ragging, Social media. !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?