Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 37,760 രൂപ
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് രണ്ട് ദിവസത്തെ വന്‍ വര്‍ധനയ്ക്ക് ശേഷം വിശ്രമിച്ച് സ്വര്‍ണവില. ശനിയാഴ്ച വിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് സ്വര്‍ണവിലയില്‍ 600 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ശനിയാഴ്ചത്തെ വിപണി വില 37,760 രൂപയാണ് .
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല. വെള്ളിയാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രാവിലെ 35 രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ശനിയാഴ്ചത്തെ വിപണി വില 4720 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും മാറിയില്ല. സാധാരണ വെള്ളിക്ക് വെള്ളിയാഴ്ച നാല് രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.
Powered by Info News For You

Comments
Post a Comment