Bizarre | വിലാസം തെറ്റി! കാമുകനോട് പ്രതികാരം തീര്‍ക്കാന്‍ തീയിട്ടത് മറ്റേതോ വീടിന്; 'ദൈവത്തിന് നന്ദി ഞാന്‍ അവിവാഹിതനാണ്' എന്ന് നെറ്റിസന്‍



നോര്‍ത് കരോലിന: (www.kvartha.com) പ്രണയ നൈരാശ്യത്തില്‍ ചിലര്‍ കാട്ടിക്കൂട്ടുന്നതിന്റെ അനന്തരഫലങ്ങള്‍ മറ്റുള്ളവര്‍ക്ക് താങ്ങാന്‍ പറ്റുമെന്ന് കമിതാക്കള്‍ ചിന്തിക്കുന്നേയില്ല എന്നതാണ് സത്യം. അത്തരത്തില്‍ അമ്പരപ്പുളവാക്കുന്ന സംഭവങ്ങളാണ് നോര്‍ത് കരോലിനയില്‍ നിന്ന് പുറത്തുവരുന്നത്. 

തന്നെ ചതിച്ച കാമുകനോട് പ്രതികാരം തീര്‍ക്കാന്‍ യുവതി വീടിന് തീയിട്ടു. പക്ഷേ, വീട് മാറിപ്പോയി. 49 കാരിയായ ക്രിസ്റ്റി ലൂയിസ് ജോന്‍സാന് തന്റെ കാമുകനെ കൊല്ലണമെന്ന ചിന്തയില്‍ വീടിന് തീവയ്ക്കാന്‍ ഒരുങ്ങിയത്. പക്ഷേ, വീട് മാറിപ്പോയി കാമുകനോട് പ്രതികാരം തീര്‍ക്കാന്‍ തീയിട്ടത് മറ്റേതോ വീടിനായിരുന്നു.

നോര്‍ത് കരോലിനയിലെ ഗോള്‍ഡ് ഹിലില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഒരു സ്ത്രീ വീടിന് തീയിടാന്‍ ശ്രമിക്കുന്നത് കണ്ട അയല്‍വാസിയാണ് വീട്ടുടമയെ വിളിച്ച് കാര്യം പറഞ്ഞത്. വീടിന്റെ പൂമുഖത്ത് വിറക് കെട്ടുകള്‍ അടുക്കി വച്ചിരിക്കയായിരുന്നു. അതിനടുത്തായി തീയും, ഒരു കുപ്പി എണ്ണയും പൊലീസ് കണ്ടെത്തി.

വീടിന്റെ മുന്‍വശം കത്തുന്നത് കണ്ട വീട്ടുടമ തോക്കുമായി വീടിന് പുറത്തിറങ്ങി. പൂന്തോട്ടത്തിലുള്ള ഹോസ് ഉപയോഗിച്ച് തീ അണക്കാന്‍ അയാള്‍ ശ്രമിച്ചു. അപ്പോഴാണ് ഹോസ് തുറക്കാതിരിക്കാന്‍ അതും ക്രിസ്റ്റി സീല്‍ ചെയ്ത് അടച്ചു വച്ചിരുന്നു. കൂടാതെ, വീട്ടുവളപ്പിലുള്ള ഗ്യാസ് ടാങ്കിന് ചുറ്റും വിറക് കഷ്ണങ്ങള്‍ ഉപയോഗിച്ച് തീ കത്തിക്കാന്‍ അവള്‍ ശ്രമിച്ചതായും വീട്ടുടമ കണ്ടെത്തി.

News,World,international,Humor,Arrest,Police,Case,Jail,Fire,Prison, Woman seeking revenge from ex-boyfriend sets wrong house on fire, netizen says 'Thank God I'm single'


കാമുകനെ കരയിപ്പിക്കാന്‍ ആഗ്രഹിച്ച ക്രിസ്റ്റി ഇപ്പോള്‍ ജയിലിനകത്തുമായി. വിലാസം മാറി മറ്റൊരു വീടിന് തീയിട്ട അവരെ തീയിടല്‍, മാരകമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിന് ഏകദേശം 20,000 ഡോളറിന്റെ നാശനഷ്ടമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നെറ്റിസന്‍സിന്റെ പ്രതികരണങ്ങള്‍ രസകരമായിരുന്നു. അവര്‍ ഈ സംഭവത്തെ തമാശയായാണ് കണ്ടത്. സൈറ്റില്‍ തമാശകളും മെമുകളും പങ്കിട്ടു. 'ദൈവത്തിന് നന്ദി ഞാന്‍ അവിവാഹിതനാണെന്നാണ് ചിലരുടെ പ്രതികരണം.

Keywords: News,World,international,Humor,Arrest,Police,Case,Jail,Fire,Prison, Woman seeking revenge from ex-boyfriend sets wrong house on fire, netizen says 'Thank God I'm single'

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?