Trial allotment | പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട് മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റായ www(dot)admission(dot)dge(dot)kerala(dot)gov(dot)in ലിസ്റ്റ് പരിശോധിക്കാം.

പരിശോധനയും എന്തെങ്കിലും തിരുത്തലുമുണ്ടെങ്കില്‍ തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം. അടുത്ത മാസം മൂന്നിനാണ് (August 3 ) ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിക്കുക. ട്രയല്‍ അലോട്‌മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

Trial allotment for Plus One admission published, Thiruvananthapuram, News, Education, Website, Students, Trending, Kerala

എന്നാല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അലോട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ആഗസ്ത് 22ന് ആദ്യ വര്‍ഷ ക്ലാസുകള്‍ തുടങ്ങും എന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാഫലം വൈകിയതാണ് പ്ലസ് വണ്‍ പ്രവേശന നടപടികളില്‍ കാലതാമസത്തിന് ഇടയാക്കിയത്.

പരിശോധിക്കേണ്ട വിധം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെകന്‍ഡറി അഡ്മിഷന്‍ ഗേറ്റ് വേ ആയ http://admission(dot)dge(dot)kerala(dot)gov(dot)in എന്ന വെബ്‌സൈറ്റിലെ 'Click for Higher Secondary അഡ്മിഷന്‍ വെബ്‌സൈറ്റില്‍ 'Admission' എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് കാന്‍ഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് ട്രയല്‍ റിസള്‍'് പരിശോധിക്കാവുന്നതാണ്.

ട്രയല്‍ റിസള്‍ട് പരിശോധിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകര്‍ക്ക് വീട്ടിനടുത്തുള്ള സര്‍കാര്‍, എയ്ഡഡ് ഹയര്‍സെകന്‍ഡറി സ്‌കൂളുകളിലെ ഹെല്‍പ് ഡെസ്‌കുകളില്‍ ലഭ്യമാണ്. 2022 ജൂലൈ 31 ന് വൈകിട്ട് അഞ്ചു മണി വരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം.

എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലികേഷന്‍ (Edit Application) എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍, ഉള്‍പെടുത്തലുകള്‍ എന്നിവ നടത്താം. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുന്നേ ഫൈനല്‍ കണ്‍ഫര്‍മേഷനും ചെയ്യണം.

Keywords: Trial allotment for Plus One admission published, Thiruvananthapuram, News, Education, Website, Students, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?