പുതിയ തരം കശുവണ്ടി ഇനം അവതരിപ്പിച്ച് ഗവേഷകര്‍; വലിപ്പം കണ്ടാല്‍ അത്ഭുതപ്പെടും; കര്‍ഷകര്‍ക്ക് വന്‍ലാഭം കൊയ്യാം

മംഗളുറു: (www.kasargodvartha.com 30.09.2021) നിലവില്‍ വിപണിയില്‍ ലഭ്യമായതിനേക്കാള്‍ വലിപ്പം കൂടുതലുള്ള പുതിയ തരം കശുവണ്ടി ഇനം അവതരിപ്പിച്ച് മംഗളുറു പുത്തൂരിലെ കശുവണ്ടി ഗവേഷണ ഡയറക്ടറേറ്റ് (സിഡിആര്‍) മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ജംബോ ഒന്ന് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സാധാരണ ഗതിയില്‍, ഒരു ശരാശരി കശുവണ്ടിയുടെ ഭാരം ആറ് മുതല്‍ എട്ട് ഗ്രാം വരെയാണ്. എന്നാല്‍ ജംബോ കശുവണ്ടിയുടെ ഭാരം 12 മുതല്‍ 13 ഗ്രാം വരെയാണ്.
     
News, Mangalore, Agriculture, Research, Farmer, Entertainment, Cash, Karnataka, Top-Headlines, Researchers introduce new varieties of cashew nuts.

ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ചറല്‍ റിസര്‍ചിന്റെ കീഴില്‍ കശുവണ്ടി മേഖലയില്‍ ഗവേഷണങ്ങളുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സിഡിആര്‍. 2000 മുതല്‍ ഇതിന്റെ ഗവേഷണവുമായി സിഡിആര്‍ രംഗത്തുണ്ട്. നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ 2021 ലാണ് വിജയം കുറിച്ചത്. ഈ തരത്തിലുള്ള കശുവണ്ടി ചെടികളില്‍ നിന്ന് ലഭിക്കുന്ന കശുവണ്ടിയുടെ 90 ശതമാനവും ഒരേ വലുപ്പമുള്ളവയാണ്. 100 കിലോഗ്രാം സംസ്‌കരിക്കുന്നതിലൂടെ, 29 മുതല്‍ 30 കിലോഗ്രാം വരെ അണ്ടിപ്പരിപ്പുകള്‍ വേര്‍തിരിച്ചെടുക്കാനാവും. കശുവണ്ടി കയറ്റുമതിക്ക് നിലവില്‍ നിര്‍ദേശിച്ചിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ളതാണ് ഈ ഇനം.

ജംബോയ്ക്ക് ഒരു ഹെക്ടറില്‍ രണ്ട് ടണ്‍ വരെ ഉത്പാദനം നല്‍കാന്‍ കഴിയും. ഇതിന്റെ പഴത്തിന് ചുവപ്പ് നിറമാണ്. 100 മുതല്‍ 150 ഗ്രാം വരെ ഭാരം ഇതിനുണ്ടാവും. ഒരു ഹെക്ടര്‍ സ്ഥലത്ത് 200 ചെടികള്‍ നടാം. 200 ചെടികളില്‍ നിന്ന് രണ്ട് ടണ്‍ കശുവണ്ടി വേര്‍തിരിച്ചെടുക്കാം. ഈ ചെടികള്‍ക്ക് വെള്ളം നല്‍കാതെ തന്നെ വളര്‍ത്താം.

വിളവെടുപ്പില്‍ കൂലിയിനത്തില്‍ തന്നെ ഒരു ടണിന് 16,000 രൂപയോളം ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. വിപണിയില്‍ ജംബോയ്ക്ക് മറ്റുള്ളതിനേക്കാള്‍ ഒരു ടണിന് 10,000 രൂപ കൂടുതല്‍ വില ലഭിക്കും. അതിനാല്‍, 26,000 രൂപയുടെ അധിക വരുമാനം ലഭിക്കുന്നു. ഈ ഇനം കര്‍ഷകര്‍ക്ക് വരും വര്‍ഷങ്ങളില്‍ നല്ല വിളവെടുപ്പും അധിക വരുമാനവും ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: News, Mangalore, Agriculture, Research, Farmer, Entertainment, Cash, Karnataka, Top-Headlines, Researchers introduce new varieties of cashew nuts.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?