നിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

കൊടുവള്ളി: (www.kvartha.com 30.09.2021) കെട്ടിടനിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍. വാവാട് പൂക്കോട്ടില്‍ പരേതനായ ഉണ്ണ്യണ്ണന്റെ മകന്‍ ലക്ഷ്മണന്‍ ആണ് (45) മരിച്ചത്. ബുധനാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം. വെണ്ണക്കോട് കരുവന്‍ കാവില്‍ ഇരുനില വീടിന്റെ പടവ് ജോലിക്കിടെയായിരുന്നു സംഭവം. 

ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഇട്ടിക്കൊറ്റി. ഭാര്യ: മഞ്ജുള (മാമ്പറ്റ). മക്കള്‍: അമിഷ്ണ, അമിഷ്മ. സഹോദങ്ങള്‍: അശോകന്‍, രവീന്ദ്രന്‍, സൗമിനി, സീത.

News, Kerala, Death, Hospital, Medical College, Construction worker fell from building, died

Keywords: News, Kerala, Death, Hospital, Medical College, Construction worker fell from building, died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?