വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന 17കാരി മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
തിരുവനന്തപുരം: (www.kvartha.com 01.10.2021) വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന 17കാരി മരിച്ചു. കാരേറ്റ് മേലാറ്റുമൂഴി മുളവന വൊകേഷനല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനി അല്‍ഫിയ (17) ആണ് മരിച്ചത്. ബുധാഴ്ച പുലര്‍ചെ ഛര്‍ദിച്ച് അവശയായ നിലയില്‍ അല്‍ഫിയയെ ബന്ധുക്കള്‍ ആറ്റിങ്ങല്‍ താലൂക് ആശുപത്രിയിലും തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
പരിശോധനയില്‍ എലിവിഷം ഉള്ളില്‍ എത്തിയതാണ് അവശയാകാന്‍ കാരണമെന്ന് കണ്ടെത്തി. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ചെയാണ് മരിച്ചത്. അല്‍ഫിയയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്. സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തു.
കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് ബി എസ് മന്‍സിലില്‍ ശാജഹാന്‍-സബീന ദമ്പതികളുടെ മകളാണ് അല്‍ഫിയ. സഹോദരന്‍: അലിഫ് ഖാന്‍. പരിശോധനക്ക് ശേഷം മൃതദേഹം ചൂട്ടയില്‍ മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Thiruvananthapuram, News, Kerala, Death, Treatment, Hospital, Medical College, Student, Police, Case, 17-year-old girl who undergoing treatment for poisoning, died
Powered by Info News For You

Comments
Post a Comment