ജിഗ്നേഷിനും കനയ്യക്കും പിന്നാലെ ചന്ദ്രശേഖർ ആസാദും കോൺഗ്രസിലേക്കോ?

ന്യൂഡെൽഹി: (www.kvartha.com 29.09.2021) ജെഎൻയു മുൻ വിദ്യാർഥി നേതാവും സിപിഐയുടെ ദേശീയ എക്സിക്യൂടീവ് അംഗവും യുവാക്കളുടെ ആവേശവുമായ കനയ്യ കുമാറിനും ഗുജറാതിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയ്ക്കും പിന്നാലെ യുപിയിലെ ദളിത് പ്രക്ഷോഭകരിൽ പ്രധാനിയായ ചന്ദ്രശേഖർ ആസാദും കോൺഗ്രസിലെത്തുമോ?.

അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ എല്ലാം രഹസ്യമാക്കി വെക്കുകയാണ് കോൺഗ്രസ് ഹൈകമാൻഡ്. യു പിയിൽ ഏറ്റവും ബഹുജന പിന്തുണയുള്ള നേതാക്കളിൽ ഒരാളാണ് ചന്ദ്രശേഖർ ആസാദ്. കനയ്യയും മേവാനിയും വരുന്ന വഴി രഹസ്യമായി ആസൂത്രണം ചെയ്ത രീതി തന്നെയാണ് ഇവിടെയും അനുവർത്തിക്കുന്നത്.


News, New Delhi, Congress, Rahul Gandhi, Politics, National, India, Top-Headlines, Chandrasekhar Azad,

ബഹുജൻ സംഘടനയായ ഭിം ആർമിയുടെ സ്ഥാപകരിൽ ഒരാളാണ് ചന്ദ്രശേഖർ ആസാദ്. 

ചന്ദ്രശേഖർ ആസാദ് രാവൺ, വിനയ് രത്തൻ സിംഗ് എന്നിവർ ചേർന്നാണ് ഈ സംഘടന സ്ഥാപിച്ചത്. വിദ്യാഭ്യാസത്തിലൂടെയുള്ള ബഹുജൻ ജനങ്ങളുടെ വിമോചനമാണ് ഈ സംഘടനയുടെ ലക്ഷ്യം.


Keywords: News, New Delhi, Congress, Rahul Gandhi, Politics, National, India, Top-Headlines, Chandrasekhar Azad, Chandrasekhar Azad to join Congress?.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?