കുവൈതില്‍ വന്‍ തീപിടിത്തം; നിര്‍ത്തിയിട്ടിരുന്ന 4 വാഹനങ്ങള്‍ കത്തിനശിച്ചു, ആളപായമില്ല
കുവൈത് സിറ്റി: (www.kvartha.com 29.09.2021) കുവൈതിലുണ്ടായ വന്‍ തീപിടിത്തം. അപകടത്തില്‍ നാല് വാഹനങ്ങള്‍ കത്തിനശിച്ചു. അഹ്മദി ഏരിയയിലെ കുവൈത് ഫ്‌ലോര്‍ മില്‍ കമ്പനിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ഒരു ജീപ്, രണ്ട് ബസുകള്‍, ഒരു ഹാഫ് ലോറി എന്നിവയാണ് തീപിടിത്തത്തില്‍ കത്തി നശിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ അഹ്മദി ഫയര്‍ ഡിപാര്‍ട്‌മെന്റില്‍ നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി.
തീപിടിത്ത സമയത്ത് നിരവധി വാഹനങ്ങളാണ് കമ്പനിയുടെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്നത്. അഗ്‌നിശമന സേനയുടെ സമയോചിത ഇടപെടലിലൂടെ എണ്‍പതോളം വാഹനങ്ങള്‍ തീ പിടിക്കാതെ സംരക്ഷിക്കാനായെന്ന് അധികൃതര്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment