ലോകം കാത്തിരുന്ന ദുബൈ എക്സ്പോ 2020 ന് വര്‍ണാഭമായ തുടക്കം
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 01.10.2021) ലോകം കാത്തിരുന്ന എക്‌സ്‌പോ 2020 യുടെ വര്‍ണാഭമായ തുടക്കം. ദുബായ് എക്സ്പോ 2020 ന് തിരി തെളിഞ്ഞു. സാങ്കേതിക വിദ്യകളുടെ വിസ്മയങ്ങളും, കലാപ്രകടനങ്ങളുടെ വര്‍ണരാചികളും, സംഗീതത്തിന്റെ അലകളും നിറഞ്ഞു നിന്ന ഉദ്ഘാടന പരിപാടിക്കുശേഷം അപൂര്‍വ്വ ദൃശ്യ, ശ്രാവ്യ ആവിഷ്‌കാരം ലോകം അനുഭവിച്ചറിയുകയുണ്ടായി. വ്യാഴം രാത്രി യുഎഇ സമയം 7:30 മണിക്ക് തുടങ്ങിയ ഉദ്ഘാടന പരിപാടിക്ക് രാവിലെ മുതല്‍ ഒരുക്കങ്ങള്‍ സജീവമായിരുന്നു.
വൈകീട്ട് ആറിന് ലൈന്‍ അപ് തുടങ്ങി. എട്ട് മണിയോടെ വിശിഷ്ടാതിഥികള്‍ വേദിയിലെത്തിച്ചേര്‍ന്നു. ലോകത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികളും, ലോകത്തെ മികച്ച സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീത വിരുന്നും മേളയെ സമ്പന്നമാക്കി. നര്‍ത്തകരും അഭിനേതാക്കളും സംഗീതജ്ഞരും കാണികളില്‍ ആവേശം തീര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടമായ അല്‍ വാസല്‍ ഡോമില്‍ ഘടിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ 360 ഡിഗ്രി പ്രൊജക്ഷന്‍ സ്‌ക്രീന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു.
Keywords: News, Dubai, Gulf, World, Inauguration, Opening ceremony, Programme, Reported by Qasim Udumbunthala, Expo 2020, Expo 2020 Dubai kicks off with lavish opening ceremony
Powered by Info News For You


Comments
Post a Comment