പൊതുജനങ്ങളോട് വ്യത്യസ്ത അഭ്യർഥനയുമായി വ്യോമസേന; കാരണമിതാണ്
ന്യൂ ഡെല്‍ഹി: (www.kvartha.com 30.09.2021) ഡല്‍ഹിയിലെ ജനങ്ങളോട് ഒരഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കയാണ് വ്യോമസേന. ഭക്ഷണാവശിഷ്ടങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയരുത് എന്നാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. വ്യോമസേന ദിനത്തിനോടനുബന്ധിച്ച് വെള്ളിയാഴ്ച തുടങ്ങുന്ന വ്യോമസേനയുടെ വ്യോമാഭ്യാസ പരിശീലനമാണ് ഈ വിചിത്ര അഭ്യര്ഥനയ്ക്ക് കാരണം.
വലിച്ചെറിയുന്ന ഭക്ഷണസാധനങ്ങള്‍ പക്ഷികളെ ആകര്‍ഷിക്കുകയും ഇത് വ്യോമാഭ്യാസ പരിശീലനം നടത്തുന്ന വിമാനങ്ങള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാലാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 8നാണ് എല്ലാ വര്‍ഷവും വ്യോമസേന ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ എട്ടിന് രാവിലെ എട്ട് മണിക്ക് വ്യോമസേനയുടെ ആകാശഗംഗ ടീമിലെ സ്‌കൈ ഡൈവര്‍മാര്‍ നടത്തുന്ന കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസത്തോടെയാണ് പരിപാടിക്ക് തുടക്കമാവുക.
ഇത്തരം അഭ്യാസങ്ങള്‍ക്കിടെ താഴ്ന്ന് പറക്കുന്ന വിമാനങ്ങള്‍ക്ക് പക്ഷികള്‍ വലിയ വെല്ലുവിളികള്‍ ആവാറുണ്ട്. പലപ്പോഴും ഇത് അപകടങ്ങള്‍ക്ക് വരെ കാരണമായേക്കാം. അതിനാല്‍ പൈലറ്റുമാരുടെയും ജനങ്ങളുടെയും സുരക്ഷയെ കരുതിയാണ് തങ്ങള്‍ ഇത്തരമൊരു അഭ്യര്‍ഥന നടത്തുന്നതെന്നും വ്യോമസേന അധികൃതര്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ മൃഗങ്ങളോ മറ്റോ ചത്ത് കിടക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ സമീപത്തെ വ്യോമസേന കേന്ദ്രത്തിലോ പോലീസ് സ്‌റ്റേഷനിലോ അറിയിച്ച് അവയെ സംസ്‌കരിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നും വ്യോമസേനയുടെ നിര്‍ദേശത്തില്‍ പറയുന്നു.
Keywords: News, Air India, Air India Express, Airport, Army, Plain, New Delhi, Air Force Day: IAF Requests Delhiites Not to Throw Garbage, Cites Flier Safety During Rehearsals.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment