കൊച്ചി മെട്രോ സ്റ്റേഷന് മുന്നില്‍ കൂറ്റന്‍ പെരുമ്പാമ്പ്; പിടികൂടിയ പൊലീസുകാരന്റെ ധീരതയെ അഭിനന്ദിച്ച് കെഎംആര്‍എല്‍


കൊച്ചി: (www.kvartha.com 30.09.2021) കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി കയ്യടി വാങ്ങുകയാണ് ഒരു പൊലീസുകാരന്‍. കൊച്ചി മെട്രോ സ്റ്റേഷന് മുന്നില്‍നിന്നാണ് പൊലീസുകാരനായ സുനില്‍ പി ജെ പെരുമ്പാമ്പിനെ പിടികൂടിയത്. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ സ്റ്റേഷന്‍ പരിസരത്താണ് പാമ്പ് ഉണ്ടായിരുന്നത്. 

പെരുമ്പാമ്പിനെ ശ്രദ്ധയില്‍പ്പെട്ടതോടെ സുനില്‍ ഇതിനെ ഉടന്‍തന്നെ പിടികൂടുകയായിരുന്നു. പൊലീസുകാരന്റെ മനസാന്നിധ്യത്തോടെയുള്ള സമയോചിത ഇടപെടലില്‍ അഭിനന്ദനവുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ എം ആര്‍ എല്‍) രംഗത്തെത്തി. പാമ്പിനെ പിടികൂടിയിട്ടുള്ള സുനിലിന്റെ ഫോടോയും പങ്കുവച്ചിട്ടുണ്ട്. സുനിലിന്റെ ധീരതയെ കെ എം ആര്‍ എല്‍ പുകഴ്ത്തുകയും ചെയ്തു. 


News, Kerala, State, Kochi, Snake, Police men, Policeman caught python in front of Kochi metro station; KMRL appreciates his bravery


കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്‌റ ഒപ്പിട്ട സാക്ഷ്യപത്രം സമ്മാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: News, Kerala, State, Kochi, Snake, Police men, Policeman caught python in front of Kochi metro station; KMRL appreciates his bravery

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?