വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാതലിക് സിറിയന്‍ ബാങ്കിലെ ഇടത് യൂനിയനില്‍പെട്ട ജീവനക്കാരുടെ 3 ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: (www.kvartha.com 29.09.2021) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാതലിക് സിറിയന്‍ ബാങ്കിലെ ഇടത് യൂനിയനില്‍പെട്ട ജീവനക്കാര്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുന്നു. മൂന്നു ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. തിരുവനന്തപുരം സോണല്‍ ഓഫിസ് പടിക്കല്‍ ആരംഭിച്ച പണിമുടക്ക് സമരം സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പതിനൊന്നാം ഉഭയകക്ഷി കരാര്‍ നടപ്പിലാക്കുക, മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക, അന്യായമായ ശിക്ഷാ നടപടികളും പ്രതികാര നടപടികളും പിന്‍വലിക്കുക, ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സി എസ് ബി ബാങ്കിലെ ജീവനക്കാരും ഓഫിസര്‍മാരും യുനൈറ്റഡ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പണിമുടക്കുന്നത്.

Catholic Syrian Bank's left-wing workers strike for 3 days, Thiruvananthapuram, News, Bank, Strike, Kerala

തൃശൂര്‍ ആസ്ഥാനമായുള്ള ഷെഡ്യൂള്‍ ബാങ്കിന് രാജ്യത്ത് ആകെയുള്ള 540 ശാഖകളില്‍ 263 ബ്രാന്‍ജുകളും കേരളത്തിലാണ്.

Keywords: Catholic Syrian Bank's left-wing workers strike for 3 days, Thiruvananthapuram, News, Bank, Strike, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?